ക്രിസ്റ്റിയുടെ ട്രെയിലർ യൂട്യൂബ് ഗ്ലോബൽ ട്രെൻഡിങ്ങിൽ 50 - ആം സ്ഥാനത്ത്, കേരളത്തിൽ ഒന്നാമത്

ക്രിസ്റ്റി സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/mohananmalavika
ക്രിസ്റ്റി സിനിമയുടെ പോസ്റ്റർ | ഫോട്ടോ: www.facebook.com/mohananmalavika

മാത്യു തോമസ്, മാളവിക മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രിസ്റ്റി എന്ന ചിത്രത്തിന്റെ ഏതാനും ദിവസങ്ങൾക്കു മുൻപ് പുറത്തിറങ്ങിയിരുന്നു. പുറത്തിറങ്ങി ഏതാനും മണിക്കൂറുകൾക്കകം കൊണ്ട് തന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ആദ്യ സ്ഥാനത്ത്  ചിത്രത്തിന്റെ ട്രൈലർ എത്തിയിരുന്നു. ഇപ്പോൾ യൂട്യൂബിൽ ഗ്ലോബൽ ട്രെൻഡിങ്ങിൽ 50 ആം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ട്രൈലർ. 

സോഷ്യൽ മീഡിയയിൽ എങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലർ നേടിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തേ പുറത്തിറങ്ങിയ രണ്ടു വീഡിയോ സോങ്ങുകൾക്കും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകൻ.

നവാഗതനായ ആൽവിൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 17-നാണ് പുറത്തിറങ്ങുന്നത്. ആൽവിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത് എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനുമാണ്. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിലുണ്ട്.

ആനന്ദ് സി. ചന്ദ്രനാണ് ക്രിസ്റ്റിയുടെയും ഛായാഗ്രഹണം നിർവഹിക്കുന്നത്. റോക്കി മൗണ്ടൻ സിനിമാസിന്റെ ബാനറിൽ സജയ് സെബാസ്റ്റ്യൻ, കണ്ണൻ സതീശൻ എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. മനു ആന്റണിയാണ് എഡിറ്റിങ്. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. പബ്ലിസിറ്റി ഡിസൈനർ -ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ. -വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് -ഹുവൈസ് മാക്സോ.

Content Highlights: christy malayalam movie trailer trending in youtube, mathew thomas, malavika mohanan