ക്വാർട്ടർ സന്തോഷവും ക്രിസ്തുമസും; കേക്ക് മുറിച്ച് ടീം കേരള സന്തോഷ് ട്രോഫി ഫുട്ബോൾ ടീം

ഹൈദരാബാദ്: ക്വാർട്ടറിൽ കയറിയ സന്തോഷവും ക്രിസ്തുമസും കേക്ക് മുറിച്ച് ആഘോഷിച്ച് കേരള സന്തോഷ് ട്രോഫി ഫുട്ബോൾ ടീം. കൊക്കപേട്ടിലെ സൂപ്പർ ടൗൺഹൗസ് ഹോട്ടലിലായിരുന്നു ആഘോഷം. ക്യാപ്റ്റൻ സഞ്ജു ഗണേഷും കോച്ച് ബിബി തോമസും കേക്ക് മുറിച്ചു. സഹപരിശീലകൻ ഹാരി ബെന്നി, ഗോൾകീപ്പിങ് പരിശീലകൻ എം.വി.നെൽസൻ, ഫിസിയോ ജോസ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.
27-ന് ഡെക്കാൻ അരീന സ്റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം ക്വാർട്ടറിൽ ജമ്മു-കാശ്മീരാണ് കേരളത്തിന്റെ എതിരാളികൾ. 26, 27 തീയ്യതികളിലാണ് ക്വാർട്ടർ മത്സരങ്ങൾ. ചൊവ്വാഴ്ച ഉച്ചക്ക് 2.30 ന് കേരളത്തിൻ്റെ അവസാന ഗ്രൂപ്പ് മത്സരത്തിൽ തമിഴ്നാടുമായി ഏറ്റുമുട്ടും. ആദ്യ മൂന്നു കളികളും ജയിച്ചപ്പോൾ തന്നെ കേരളം ക്വാർട്ടറിൽ പ്രവേശിച്ചിരുന്നു.