75 അടി ഉയരത്തിൽ ട്രീ; കൊച്ചിയിലെ ഡാൻസിങ് ക്രിസ്മസ് ട്രീ ശ്രദ്ധേയമാകുന്നു

കൊച്ചി: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങൾക്ക് മോഡി കൂട്ടി കൊച്ചിയിൽ ഡാൻസിങ് ക്രിസ്മസ് ട്രീയും. സാധാരണ ട്രീയിൽ നിന്നും വേറിട്ട നവ്യാനുഭവമാവുകയാണ് ഡാൻസ് ചെയ്യുന്ന ക്രിസ്മസ് ട്രീ.
ചുങ്കത്ത് ജ്വല്ലറിയും ജി.സി.ഡി.എയുമായി ചേർന്ന് കൊച്ചി മറൈൻഡ്രൈവിൽ ഡാൻസിങ് ക്രിസ്മസ് ട്രീ ഒരുക്കിയിരിക്കുന്നത്. ലോക റെക്കോഡ് ലക്ഷ്യമിട്ടാണ് 75 അടി ഉയരത്തിലുള്ള ട്രീ തയാറാക്കിയിരിക്കുന്നത്.
വൈകുന്നേരം ഏഴ് മണിമുതലാണ് ക്രിസ്മസ് ട്രീ ഡാൻസ് ചെയ്ത് തുടങ്ങുന്നത്. പ്ലാറ്റ്ഫോമടക്കം 75 അടി ഉയരത്തിൽ പ്രൊഫഷണൽ ഡാൻസർമാരാണ് പാപ്പാഞ്ഞിയുടെ വേഷമണിഞ്ഞ് ഡാൻസ് ചെയ്യുന്നത്. കൂടാതെ ക്രിസ്മസ് ട്രീ വേദിയിൽ ഡാൻസ്-കരോൾ ടീമുകൾക്ക് പ്രകടനം നടത്താം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് മൂന്നു ദിവസത്തെ ദുബായ് യാത്രയാണ് സമ്മാനമായി ലഭിക്കുന്നത്.
Content Highlights: kochi's dancing christmas tree gaining popularity