'അൻപോട് കൺമണിയിലെത്തിയത് യാദൃച്ഛികമായി, സംഗീതത്തിൽ തലമുറമാറ്റം'; എയ്ഞ്ചൽ മനസ് തുറക്കുന്നു

മൂന്നുകൊല്ലം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2022-ല്‍ വൈറലായൊരു വീഡിയോ ഉണ്ട്. കുളത്തിന് നടുവിലിരുന്ന് ഒരമ്മത്തവള തന്റെ കുഞ്ഞിത്തവളയെ മടിയില്‍ കിടത്തി താരാട്ടുപാടി ഉറക്കുന്നതായിരുന്നു 'പേക്രോം' എന്ന ആ അനിമേഷന്‍ വീഡിയോയിലുണ്ടായിരുന്നത്. കേരളത്തെ പൊട്ടിച്ചിരിപ്പിച്ച വീഡിയോ കണ്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും ആ 'താരാട്ടുപാട്ട്' പാടിയതാരാണെന്ന് അറിയില്ലായിരുന്നു.
അന്ന് ആ 'പേക്രോം പാട്ടി'ന് ശബ്ദം നല്‍കിയ എയ്ഞ്ചല്‍ മേരി ജോസഫിനെ പക്ഷേ ഇന്ന് മലയാളികള്‍ അറിയും. അടുത്തിടെ തീയേറ്ററുകളിലെത്തിയ ഹിറ്റ് ചിത്രം അന്‍പോട് കണ്‍മണിയിലെ 'നാണം മെല്ലെ മെല്ലെ' എന്ന ഗാനം പാടിയത് എയ്ഞ്ചലാണ്. മനു മൻജിത്ത് രചിച്ച് സാമുവൽ എബി സംഗീതം നൽകിയ ഈ ഗാനം പിന്നണിഗായികയെന്ന നിലയിൽ മലയാളസിനിമയിലേക്കുള്ള എയ്ഞ്ചലിന്റെ ചുവടുവെപ്പ് കൂടിയായിരുന്നു.
Content Highlights: Interview with Malayalam singer Angel Mary Joseph