സംഭവം കൊള്ളാം; പക്ഷേ റോസ് ഗോള്‍ഡ് എങ്ങനെ സൂക്ഷിക്കും?

വൈറ്റ് ഗോള്‍ഡും സിങ്കപ്പൂര്‍ ഗോള്‍ഡുമൊക്കെ മാറിയിട്ട് ഇപ്പോള്‍ റോസ് ഗോള്‍ഡാണ് താരം. മറ്റ് ഏത് ആഭരണവും പോലെ റോസ് ഗോള്‍ഡും കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ വളരെ ഏറെ ശ്രദ്ധിക്കണം.
നിറവും ഭംഗിയും നഷ്ടപ്പെടാതിരിക്കാന്‍ അല്‍പ്പം കരുതല്‍ നല്‍കുന്നതാണ് നല്ലത്. ബ്രഷ് ഉപയോഗിച്ചാണ് വൃത്തിയാക്കുന്നത് എങ്കില്‍ സോഫ്റ്റ് ബ്രഷ് ഉപയോഗിക്കുന്നതാണ് നല്ലത്. ഹാര്‍ഡ് ബ്രഷുകള്‍ ആഭരണത്തില്‍ കേടുപാടുണ്ടാക്കിയേക്കാം. കല്ലുകളും ഡയമണ്ടുകളും പതിച്ച ആഭരണങ്ങള്‍ വൃത്തിയാക്കുമ്പോള്‍ നിലത്തു വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പെട്ടെന്ന് കാണാന്‍ പറ്റിയില്ലെങ്കിലും ചിലപ്പോള്‍ കല്ലുകള്‍ക്കും ഡയമണ്ടിനുമൊക്കെ ഇളക്കം തട്ടിയേക്കാം.
റോസ് ഗോള്‍ഡ് വൃത്തിയാക്കാന്‍ ഷാമ്പു ഉപയോഗിക്കുന്നതാണ് ഏറെ നല്ലത്. ശേഷം മൃദുവായ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കുക. ഒരു ടേബിള്‍സ്പൂണ്‍ ഉപ്പും ഒരു ടേബിള്‍സ്പൂണ്‍ ബേക്കിങ് സോഡയും ഷാമ്പുവും യോജിപ്പിച്ച ശേഷം റോസ് ഗോള്‍ഡ് ആഭരണം ഈ മിശ്രിതത്തിൽ 5-10 മിനിറ്റ് ഇട്ട് വൃത്തിയാക്കുക.
ശേഷം തണുത്ത വെള്ളത്തില്‍ കഴുകി നനുത്ത കോട്ടന്‍ തുണി കൊണ്ട് വെള്ളം തുടച്ച് ഉണക്കുക. മറ്റ് ഏത് ആഭരണത്തേയും പോലെ ബോഡി സ്‌പ്രേയും പെര്‍ഫ്യൂം ആഭരണത്തിന്റെ പുതുമ നഷ്ടപ്പെടാന്‍ ഇടയാക്കും. ഒപ്പം ആഭരണങ്ങള്‍ ഒരുമിച്ചു വയ്ക്കാതെ വെവ്വേറെ ബോക്‌സുകളില്‍ സൂക്ഷിച്ചാല്‍ ഏറെനാള്‍ പുതുമയോടെ നിലനില്‍ക്കും.
Content Highlights:how to care rose gold jewelry
Content Highlights: