ഞാന്‍ ഗാനഭൂഷണം നെയ്യാറ്റിന്‍കര ഗോപന്‍, സിംഗിളാണ്; ട്രെയ്‌ലര്‍

Araattu Official Trailer
Araattu Official Trailer

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ടിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചടുലമായ ആക്ഷന്‍ രംഗങ്ങളും സംഭാഷണങ്ങളുമാണ് ട്രെയ്‌ലറിലുടനീളം ഒരുക്കി വച്ചിരിക്കുന്നത്.

നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

ശ്രദ്ധ ശ്രീനാഥ് നായികയായെത്തുന്ന ആറാട്ടില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാന്‍ ഒരു ഗാനരംഗത്തില്‍ അതിഥിതാരമായെത്തുന്നു.

ഒരു ഐ എ എസ് ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ ശ്രീനാഥ് ഈ സിനിമയിലെത്തുന്നത്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം.

വില്ലന്‍ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹന്‍ലാലിന് വേണ്ട തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. പാലക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Content Highlights: Araattu Official Trailer, Mohanlal, Unnikrishnan B, Udayakrishna, Rahul Raj, AR Rahman

Content Highlights: