'പോസ്റ്റ്മോർട്ടത്തെ എതിർത്തു, കള്ളം പറഞ്ഞു'; അവർ പറയുന്നു അവൻ തന്നെ കുറ്റവാളി | ഭാഗം 01

സംഭവം നടന്ന് 78 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച വണ്ടിപ്പെരിയാർ കേസിലെ പോലീസിന്റെ ശുഷ്കാന്തിയെ വാനോളം പുകഴ്ത്തിയിരുന്നു മാധ്യമങ്ങളും പൊതുസമൂഹവും. എന്നാൽ, പോലീസ് ചൂണ്ടിക്കാണിച്ച പ്രതി കുറ്റവാളിയല്ല എന്ന തീർപ്പാണ് ഏറ്റവും ഒടുവിൽ വിചാരണ കോടതിയിൽനിന്ന് വന്നിരിക്കുന്നത്. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ് ഇന്ത്യൻ നീതിന്യായത്തിന്റെ ആപ്തവാക്യം. ആ നിലയിൽ നോക്കുമ്പോൾ പ്രതി കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും തന്നെ ഹാജരാക്കാൻ പോലീസിനായില്ലെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്: പോലീസ് കണ്ടെത്തിയ ആളല്ല പ്രതിയെങ്കിൽ യഥാർഥ പ്രതി ആര്? രണ്ട് വർഷക്കാലം ചെയ്യാത്ത തെറ്റിന് ജയിലിലിട്ടതിന് നഷ്ടപരിഹാരവുമായി മുന്നോട്ടു പോവുമെന്നാണ് പ്രതിഭാഗം വക്കീൽ പറയുന്നത്. എന്നാൽ, കുറ്റവിമുക്തനാക്കപ്പെട്ട അർജുനാണ് പ്രതിയെന്ന് ഇന്നും ഉറച്ചു വിശ്വസിക്കാൻ പെൺകുട്ടിയുടെ അച്ഛനും അമ്മയ്ക്കും സഹോദരനും മാത്രമല്ല, അർജുന്റെ സുഹൃത്തുക്കൾക്ക് പോലും വ്യക്തമായ കാരണങ്ങളുണ്ട്. വണ്ടിപ്പെരിയാറിൽ പോയി പെൺകുട്ടി താമസിച്ച ലയം സന്ദർശിച്ച് കുട്ടിയുടെ വീട്ടുകാരുടെയും അഭിഭാഷകരുടെയും നാട്ടുകാരുടെയും പ്രതിഭാഗം വക്കീലിന്റെയും ഫോറൻസിക് വിദഗ്ധരുടെയുമെല്ലാം വാദങ്ങൾ കേട്ട് മാതൃഭൂമി തയ്യാറാക്കുന്ന അന്വേഷണ പരമ്പര
'ഉറങ്ങാനാവുന്നില്ല എനിക്ക്, കണ്ണടച്ചാൽ മുന്നിൽ എന്റെ മോളാ... ഒരു കല്യാണത്തിനോ വിശേഷത്തിനോ പോയാൽ കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കാറില്ല ഞാൻ. എന്റെ കുഞ്ഞുണ്ടായിരുന്നെങ്കിൽ ആ കൂട്ടത്തിലിരുന്ന് കളിക്കേണ്ടതല്ലേ എന്ന് ഓർക്കുമ്പോൾ നെഞ്ച് പൊട്ടും.. അവളുടെ വള.. മാല.. കളിപ്പാട്ടങ്ങൾ... എല്ലാം സൂക്ഷിച്ചുവെച്ചിട്ടുണ്ട്... അത് മാത്രമല്ലേ ഞങ്ങൾക്കിനി ബാക്കിയുള്ളൂ...'
Content Highlights: vandiperiyar rape, murder case, crime, pocso case, rape murder, Vandiperiyar rape-murder case