'കുടുക്കിയതാണ്; വണ്ടിപ്പെരിയാറിൽ പൊളിഞ്ഞത് പോലീസിന്റെ കഥ'; വിശദീകരണവുമായി അർജുന്റെ അച്ഛൻ | ഭാഗം 02

തെളിവുകളുടെ അഭാവത്തില്‍ അര്‍ജുന്‍ കുറ്റക്കാരനല്ലെന്ന കോടതിവിധി സത്യത്തിന്റെ വിജയമായാണ് അര്‍ജുന്റെ കുടുംബം കാണുന്നത്. അര്‍ജുനെ തെളിവെടുപ്പിന് കൊണ്ടുവരുന്നതിന്റെ മുന്നോടിയായി തന്നെ പ്രതിഷേധം കണക്കിലെടുത്ത് കുടുംബത്തെ ലയത്തില്‍നിന്ന് പോലീസ് മാറ്റിയിരുന്നു. ഇതേ ഉടമകളുടെ തന്നെ മറ്റൊരു സ്ഥലത്തെ തോട്ടത്തിലേക്ക് ജോലി നല്‍കി അവരെ അങ്ങോട്ട് മാറ്റുകയാണുണ്ടായത്. ഉടുതുണിയോടെ ഇറങ്ങിപ്പോയ കുടുംബം പിന്നീട് ലയത്തിലേക്ക് തിരികെവന്നിട്ടില്ല. അവിടെത്തന്നെ താമസിച്ചിരുന്ന അര്‍ജുന്റെ അച്ഛന്റെ സഹോദരനും കുടുംബവും കോടതിവിധി വന്നതോടെ സുരക്ഷ കണക്കിലെടുത്ത് അവിടെനിന്ന് മാറിയിരുന്നു. വിധി വന്ന ദിനം കുഞ്ഞിന്റെ മാതാപിതാക്കള്‍ അതിവൈകാരികമായാണ് പ്രതികരിച്ചത്. കോടതിയില്‍നിന്ന് അനുവാദം വാങ്ങി സാധനങ്ങളെടുക്കാന്‍ ഇവര്‍ ലയത്തിലെത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് കയറാനാകാതെ തിരികെപ്പോവുകയായിരുന്നു. ഈ തര്‍ക്കം നിലനില്‍ക്കവേയാണ് പശുമലയില്‍ വെച്ച് അര്‍ജുന്റെ അച്ഛന്റെ സഹോദരന്‍ പാല്‍രാജ് പെണ്‍കുട്ടിയുടെ അച്ഛനെ കുത്തിപ്പരിക്കേല്‍പിച്ചത്. ഇപ്പോള്‍ പോലീസ് സംരക്ഷണയിലാണ് കുട്ടിയുടെ കുടുംബം. പ്രതി അര്‍ജുനാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം വിശ്വസിക്കുന്നത് പോലെ അവനല്ല ചെയ്തതെന്ന് വിശ്വസിക്കാന്‍ അര്‍ജുന്റെ കുടുംബത്തിനും കാരണങ്ങളുണ്ട്.
Content Highlights: vandiperiyar rape, murder case, crime, pocso case, rape murder, Vandiperiyar rape-murder case