ഇന്‍ഷൂറന്‍സിലെ തീവെട്ടിക്കൊള്ള; കോര്‍പ്പറേറ്റ് തലവന്റെ കൊലയാളിയെ പിന്തുണച്ച് അമേരിക്ക, എന്തുകൊണ്ട്?

പ്രതി ലൂയീജി മാഞ്ചിയോണി | Photo: AFP
പ്രതി ലൂയീജി മാഞ്ചിയോണി | Photo: AFP

മാസം നാലിനാണ് അമേരിക്കയിലെ പ്രമുഖ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഹെല്‍ത്തിന്റെ സി.ഇ.ഒ ബ്രയാന്‍ തോംസണ്‍ ന്യൂയോര്‍ക്കില്‍ വെച്ച് അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ബുധനാഴ്ച രാവിലെ 6.45 ന് തോംസണ്‍ മാന്‍ഹാട്ടനിലെ ന്യൂയോര്‍ക്ക് ഹില്‍ട്ടണ്‍ മിഡ്ടൗണ്‍ ഹോട്ടലില്‍ സ്വന്തം കമ്പനിയുടെ നിക്ഷേപക സമ്മേളനത്തിനെത്തിയതായിരുന്നു ബ്രയാന്‍ തോംസണ്‍. ഹോട്ടലിലേക്ക് നടന്നുപോവുകയായിരുന്ന തോംസണ് നേരെ മാസ്‌കും തൊപ്പിയും ധരിച്ച് പിന്നിലൂടെയെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. തോംസണിന്റെ കാലിനും പുറത്തുമാണ് ആദ്യം വെടിയേറ്റത്. അവശനായി ഭിത്തിയോട് ചേര്‍ന്നിരുന്ന തോംസണിന്റെ നേരെ കുതിച്ചുചാടി അക്രമി വീണ്ടും വെടിയുതിര്‍ത്തു. പലതവണ നിറയൊഴിച്ച ശേഷം ഇയാള്‍  ബൈക്കില്‍ കയറി രക്ഷപ്പെട്ടു.

അമേരിക്കയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേറ്റ് തലവന്റെ കൊലപാതക വാര്‍ത്ത കേട്ട് രാജ്യം നടുങ്ങി. കൊലപാതകിയെ കണ്ടുപിടിക്കാനായി രാജ്യമൊട്ടാകെ കൊണ്ടുപിടിച്ച അന്വേഷണത്തിലായിരുന്നു ന്യൂയോര്‍ക്ക് പോലീസ്. ഒടുവില്‍ കഴിഞ്ഞ ദിവസം കൊലയാളി പിടിയിലായി. 26കാരനായ ലൂയീജി മാഞ്ചിയോണി എന്നയാളെയാണ് പെന്‍സില്‍വേനിയയിലെ ആല്‍ട്ടൂണ എന്ന സ്ഥലത്ത് വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് മാഞ്ചിയോണി വ്യാജരേഖകളുമായി ന്യൂയോര്‍ക്കിലെ ഒരു ഹോസ്റ്റലില്‍ ചെക്ക് ഇന്‍ ചെയ്തിരുന്നു. ഇത് പൊലീസ് കണ്ടുപിടിച്ചതോടെ ഹോസ്റ്റലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണസംഘം, ഇയാളുടെ ദൃശ്യങ്ങള്‍ തിരിച്ചറിഞ്ഞു. ചെക്ക് ഇന്‍ ചെയ്യുന്ന സമയത്ത് ഇയാള്‍ അവിടെയുണ്ടായിരുന്ന സ്ത്രീ റിസപ്ഷനിസ്റ്റിനോട് സംസാരിക്കാനായി മാസ്‌ക് താഴ്ത്തിയിരുന്നു. ചിരിച്ചുകൊണ്ട് സംസാരിച്ചുകൊണ്ടേയിരുന്ന ഇയാള്‍ ധരിച്ചിരുന്ന അതേ ജാക്കറ്റും വസ്ത്രങ്ങളുമാണ് കൊലപാതകസമയത്തും പ്രതി ധരിച്ചിരുന്നത്. അങ്ങനെയാണ് പൊലീസ് ഈ വ്യക്തി തന്നെയാകാം പ്രതി എന്ന നിഗമനത്തിലേക്കെത്തിയത്.

Content Highlights: united healthcare ceo brian thompson murder, why people are cheering for a murderer

Continue reading