പുനരധിവാസം: കവളപ്പാറയില്‍ സംഭവിച്ചത് മുണ്ടക്കൈയില്‍ സംഭവിക്കരുത്

ദുരന്ത മുഖത്തുള്ള മുണ്ടക്കൈ നിവാസികളോട് ആദ്യമെ പറയാനുള്ളത്. ദുരന്തത്തില്‍ ഇരയായവര്‍, ജീവന്‍മാത്രമായി ദുരന്തത്തെ അതിജീവിച്ചവര്‍ ഇനി വരും ദിവസങ്ങളില്‍ ദുരന്തത്തെക്കാള്‍ വലിയ മാനസികാവസ്ഥയിലേക്ക് എത്തപ്പെടും. മൂന്ന് മാസങ്ങള്‍ക്ക് ശേഷം, ഇരകളാക്കപ്പെട്ടവർ മാത്രം അവശേഷിക്കുന്ന സമയം വരും ആ സമയത്ത് നമ്മുടെ കവളപ്പാറയില്‍ എന്തെല്ലാം ചെയ്യേണ്ടി വന്നോ അതെല്ലാം നിങ്ങളും ചെയ്യേണ്ടിവരും- അഞ്ച് വര്‍ഷം മുമ്പ് ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയിലെ വാര്‍ഡ് അംഗം ദിലീപ്.
എന്തുകൊണ്ടാണ് ഇനിയും ദുരന്തത്തിന്റെ ഞെട്ടല്‍മാറാത്ത, മണ്ണില്‍ പുതഞ്ഞുപോയവരെ ഇനിയും തിരിച്ചുകിട്ടാതെ വിറങ്ങലിച്ചു നില്‍ക്കുന്ന ഒരു ജനതയോട് ദിലീപിന് ഇങ്ങനെ പറയേണ്ടിവരുന്നത്.
Content Highlights: Rehabilitation failure in Kavalappara Landslide