കടലും ഡെറ്റോളും മാറ്റാത്ത ദുര്‍ഗന്ധവും ചൊറിച്ചിലും; മറക്കരുത് ആമയിഴഞ്ചാനിൽ പ്രാണൻ തിരഞ്ഞവരെ

ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നുള്ള ദൃശ്യം | Photo: ബിജു വര്‍ഗീസ്/മാതൃഭൂമി
ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നുള്ള ദൃശ്യം | Photo: ബിജു വര്‍ഗീസ്/മാതൃഭൂമി

"ഞങ്ങള്‍ക്ക് മുന്നിലുള്ളത് ഒരു ജീവനാണ്, അയാളെ രക്ഷിക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതിനുവേണ്ടി ഇറങ്ങിപ്പുറപ്പെടുമ്പോള്‍ കണ്ണിന് മുന്നിലെത്തുന്ന മനുഷ്യവിസര്‍ജമോ പ്ലാസ്റ്റിക്ക് കെട്ടുകളോ മൃഗങ്ങളുടെ ജഡമോ ഒന്നും ഞങ്ങളെ ബാധിക്കില്ല. ഞങ്ങള്‍ എന്തിനും സജ്ജരാണ്..സങ്കടമെന്തെന്നാല്‍ ആ ജീവനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നതാണ്.." മാലിന്യക്കൂമ്പാരമായിരുന്ന ആമയിഴഞ്ചാന്‍ തോട്ടില്‍ കുടുങ്ങിയ ജോയി എന്നയാളെ കണ്ടെത്താനായി മലിനജലത്തില്‍ മണിക്കൂറുകളോളം ഇറങ്ങിനിന്ന് നടത്തിയ മൂന്ന് ദിവസം നീണ്ട കഠിനമായ രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് പറയുകയാണ് ഫയര്‍ഫോഴ്‌സ് ഓഫീസറായ ഷാഫി. തിരുവനന്തപുരം ഫയര്‍ സ്റ്റേഷനിലെ ഓഫീസറായ ഷാഫി. എം ആയിരുന്നു ആമയിഴഞ്ചാന്‍ തോട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ക്രൂ ലീഡര്‍.  

ജൂലായ് 13, ശനിയാഴ്ച രാവിലെ 10.55 ഓടെയായിരുന്നു ഫയര്‍ സ്റ്റേഷനിലേക്ക് ഫോണ്‍കോള്‍ വന്നത്. റെയില്‍വേ സ്റ്റേഷനിലെ പാര്‍സല്‍ സര്‍വീസിനടുത്ത് ഒരാള്‍ കുടുങ്ങിക്കിടക്കുന്നുവെന്നായിരുന്നു കോള്‍. അങ്ങോട്ട് പോകുമ്പോള്‍ എവിടെയാണ് ആള്‍ കുടുങ്ങിയതെന്നൊന്നും ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. തോട്ടിലെ മാലിന്യം വൃത്തിയാക്കുന്നതിനിടെയായിരുന്നു ജോയ് എന്ന ആള്‍ കുടുങ്ങിപ്പോയത്. ഒരു സൂപ്പര്‍വൈസറും രണ്ട് അന്യസംസ്ഥാന തൊഴിലാളികളും ജോയിയും ഉള്‍പ്പെടുന്ന സംഘമായിരുന്നു തോട് വൃത്തിയാക്കാനായി ഇറങ്ങിയത്. കൂടെയുള്ള രണ്ട് പേര്‍ ചായ കുടിക്കാനോ മറ്റോ മുകളിലേക്ക് കയറിയപ്പോള്‍ ജോയി തോടിന്റെ അക്കരെഭാഗത്ത് പിടിച്ചുനില്‍ക്കുന്നുണ്ടായിരുന്നു. അപ്പോഴൊക്കെ കനത്ത മഴ പെയ്യുന്നുണ്ട്. നല്ല മഴയ്‌ക്കൊപ്പം തോട്ടിലെ വെള്ളവും കൂടി വന്നപ്പോള്‍ ജോയ് മറ്റേഭാഗത്തേക്ക് നീന്തിയെത്താനുള്ള ശ്രമത്തിലായിരുന്നു. പക്ഷേ, കരയില്‍ പിടികിട്ടുന്നതിന് മുന്‍പ് ഒഴുക്കില്‍പെട്ട് വേസ്റ്റിനുള്ളിലേക്ക് പോവുകയായിരുന്നു. 

Content Highlights: fireforce Officer shares experience Tragic Rescue Effort in Thiruvananthapuram canal accident death

Continue reading