ഇന്ത്യന്‍ കുടുംബങ്ങളിലെ ടോക്‌സിക് ഭര്‍ത്താക്കന്മാര്‍! നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പറയുന്നത്

#അനീഷ് അഗസ്റ്റിന്‍
പ്രതീകാത്മക ചിത്രം | Photo: Canva.com
പ്രതീകാത്മക ചിത്രം | Photo: Canva.com

ഐ.ടി. മേഖലയില്‍  ജോലിചെയ്യുന്ന 36 വയസുള്ള സ്ത്രീ, തീവ്ര വിഷാദരോഗവുമായാണ് എന്റെയടുക്കല്‍ ചികിത്സയ്‌ക്കെത്തിയത്. അമ്മയുടെ പ്രമേഹഗുളികകള്‍ അമിതമായി കഴിച്ച് ആശുപത്രിയിലായിരുന്നു അവര്‍. 38 വയസ്സുള്ള, ഐ.ടി. മേഖലയില്‍ത്തന്നെ ജോലി ചെയ്യുന്നയാളാണ് അവരുടെ ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് മൂന്നു മാസം ആയപ്പോഴേക്കും ജോലി കഴിഞ്ഞ് ഉടന്‍ വീട്ടില്‍ വരണം, പുറത്തുപോകരുത് തുടങ്ങിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങി അയാള്‍. 'നിന്റെ കമ്പനിയിലെ വായ്‌നോക്കികളൊക്കെ നിന്നെ വിളിച്ചുകൊണ്ട് പോകുന്നതെന്തിനാ' എന്നു പറഞ്ഞ് ഭാര്യ സ്വന്തം സഹപ്രവര്‍ത്തകര്‍ക്കൊന്നിച്ച് ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുന്നതിനെയും വിലക്കി. കമ്പനി മീറ്റിങ്ങുകള്‍ക്ക് ദൂരസ്ഥലങ്ങളില്‍ പോകുന്നതും അയാള്‍ തടഞ്ഞു. ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ മാത്രം മതി എന്നാണ് പറഞ്ഞത്. അഞ്ചു വര്‍ഷത്തിനു ശേഷമാണ് കുട്ടിയുണ്ടാകുന്നത്. ഇതിന്റെ പേരിലും ശകാരം കേട്ടു. മറ്റുള്ളവരുടെ മുമ്പില്‍ ഭാര്യയുടെ സംരക്ഷകനായി അഭിനയിച്ചു, വീട്ടിലെത്തിയാല്‍ മര്‍ദനവും. കുട്ടിയുടെ മുന്നില്‍നിന്ന് മ്ലേച്ചമായ 

 സംസാരവും മര്‍ദനവും തുടങ്ങിയതോടെ ബന്ധുക്കളെ വിവരമറിയിച്ചു. 'ഐ.ടി. മേഖലയില്‍ എന്താണ് നടക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല, ഞാന്‍ അവളുടെ സംരക്ഷണത്തിനു വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്' എന്ന് അയാള്‍ ബന്ധുക്കളെ തെറ്റിദ്ധരിപ്പിച്ചു. പ്രശ്‌നങ്ങള്‍ തുടര്‍ന്നതോടെ ഭാര്യ വിഷാദത്തിലേക്കെത്തുകയായിരുന്നു. എന്റെയടുക്കല്‍ എത്തിയപ്പോള്‍ അദ്ദേഹത്തെയും ചികിത്സിക്കണം എന്നു മനസിലായി. 'പാരനോയിഡ് പേഴ്‌സണാലിറ്റി ഡിസോഡര്‍' എന്ന അവസ്ഥയായിരുന്നു ഭര്‍ത്താവിന്. രണ്ടു പേരും ചികിത്സയിലാണിപ്പോള്‍.

Content Highlights: national family health survey says more than half of indian husbands are either coercive or doubtful

Continue reading