കൂട്ടുകാരിയെ അക്രമികള്‍ക്ക് വിട്ടുകൊടുക്കാൻ അവർ തയ്യാറായില്ല,ഒളിപ്പിച്ചത് കുളിമുറിയിലെ തറയ്ക്കുള്ളിൽ

MANIPUR DIARY
#രജീഷ് പി. രഘുനാഥ്
കലാപത്തിനിടെ അഗ്നിക്കിരയായ വീട് | Reuters
കലാപത്തിനിടെ അഗ്നിക്കിരയായ വീട് | Reuters

മണിപ്പുരിലെ ആ രാത്രിയില്‍ എത്തിയത് റിട്ട. ലഫ്റ്റനന്റ് ജനറല്‍ നിഷികാന്ത് സിങ്ങിന്റെ വീട്ടിലാണ്. മെയ്ത്തികള്‍ക്കിടയില്‍ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. പ്രശ്‌നം പരിഹരിക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തിയാണ് വേണ്ടതെന്നും എന്നാൽ അത് അമിത് ഷായും നരേന്ദ്രമോദിയും കാണിച്ചില്ലെന്നാണ് കരസേനയില്‍ ഇന്റലിജന്‍സ് വിഭാഗത്തില്‍ നിന്ന് വിരമിച്ച നിഷികാന്ത് സിങ്ങിന്റെ അഭിപ്രായം. "അക്രമത്തിനിരയായവര്‍ എന്റെ വീടിനുമുന്നില്‍ വന്ന് രക്ഷിക്കണേ എന്ന് യാചിച്ചപ്പോള്‍ ഞാന്‍ കേന്ദ്രസേനയെ വിളിച്ചിരുന്നു. അവര്‍ പറഞ്ഞത് സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് ഇതുവരെയും കമ്യൂണിക്കേഷന്‍ കൊടുത്തില്ല എന്നാണ്. വടക്കു കിഴക്കന്‍ മേഖലയുടെ ബി.ജെ.പി. ചുമതല വഹിക്കുന്ന സംബിത് പത്രയെ വിളിച്ചപ്പോള്‍ അദ്ദേഹം ഉരുണ്ടുകളിക്കുകയായിരുന്നു", നിഷികാന്ത് സിങ് കൂട്ടിച്ചേർത്തു. കേന്ദ്രസേനയ്ക്ക് നിര്‍ദ്ദേശം നല്‍കിയെന്നാണ് വിവരമെന്ന് സമ്പിത്  പത്ര പറഞ്ഞപ്പോള്‍ കേന്ദ്രസേനയുടെ കമാണ്ടന്റിനെ കോണ്‍ഫറന്‍സ് കോളില്‍ ഇട്ടു ആ കള്ളം പൊളിച്ച കഥയും അദ്ദേഹം പറഞ്ഞു. അതുമാത്രമല്ല മുഖ്യമന്ത്രി ബിരേന്‍ സിങ്  പ്രശ്നം അടിച്ചമര്‍ത്താന്‍ ഇടപെട്ടില്ല എന്നത് ഇന്നും ദുരൂഹമാണെന്ന അഭിപ്രായക്കാരനുമാണ് ഈ പഴയ പട്ടാളക്കാരൻ..മണിപ്പുരിന്റെ മുഖ്യമന്ത്രിക്ക് ചുരാചന്ദ്പുരിലോ മോറെയിലോ യാത്ര ചെയ്യാന്‍ പറ്റുന്നില്ല. അവിടം കുക്കികളുടെ മേഖലയാണ്. ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ അതിൽ നിന്നെല്ലാം ഒളിച്ചോടുകയാണ് മുഖ്യമന്ത്രി ചെയ്തതത്.

മണിപ്പുര്‍ ഡയറിയുടെ ആദ്യഭാഗം വായിക്കാം- കണ്ണീരും വെടിയൊച്ചയും അടങ്ങാത്ത മണിപ്പുര്‍.                                                                                                  മണിപ്പുര്‍ ഡയറിയുടെ രണ്ടാം ഭാഗം വായിക്കാം- പച്ചക്കറി വാങ്ങും പോലെ ചന്തയില്‍ നിന്ന് തോക്കുവാങ്ങി, കലാപത്തിന്റെ വഴികളിലൂടെ
കലാപബാധിത പ്രദേശത്ത് പട്രോളിങ് നടത്തുന്ന കേന്ദ്രസേന | ANI

Content Highlights: Manipur violence,reporters diary3, violence, meitei kuki clash

Continue reading