കുട്ടികളുടെ മെനു സൂപ്പർ, പക്ഷേ, പ്രഥമാധ്യാപകരുടെ കടബാധ്യതയും പാചകക്കാരുടെ കഠിനാധ്വാനവും ആരു കാണും?

#കെ.വി.കല
പ്രതീകാത്മക ചിത്രം  | Photo : Noah SEELAM / AFP
പ്രതീകാത്മക ചിത്രം | Photo : Noah SEELAM / AFP

ചൂടോടെ വിളമ്പിയിരുന്ന മഞ്ഞ റവ ഉപ്പുമാവിന്റെ കൊതിപ്പിക്കുന്ന മണം ഒന്നുകൊണ്ടുമാത്രം മുടങ്ങാതെ സ്‌കൂളിലെത്തിയിരുന്നൊരു തലമുറയുണ്ടായിരുന്നു കേരളത്തിൽ. വിശന്ന് അവശരായി ക്ലാസ് മുറികളിലിരുന്ന് ഉറക്കംതൂങ്ങിയിരുന്ന കുട്ടികൾക്ക് ആ കമ്പ റവയോളം മികച്ചൊരു വിഭവമുണ്ടായിരുന്നില്ല. വയറടങ്ങിയില്ലെങ്കിലും കിട്ടിയതിൽ പാതിമാത്രം കഴിച്ച് ബാക്കിയുള്ളത് പൊതിഞ്ഞു കൊണ്ടുപോയി വീട്ടിലുള്ളവർക്ക് പങ്കുവെച്ച സ്‌കൂളോർമകൾ അവരിൽ ചിലരെങ്കിലും മക്കളോടും കൊച്ചുമക്കളോടും പറഞ്ഞുകാണും. ഒരുകാലത്ത് സ്‌കൂളിലെ ഹാജർനില തന്നെ കൂട്ടിയത് ഈ മഞ്ഞ ഉപ്പുമാവായിരുന്നുവെന്ന് പലരും പാതി തമാശയായി പറയാറുണ്ട്. എന്നാൽ, അത് അക്ഷരാർഥത്തിൽ സത്യവുമായിരുന്നു. 

ദാരിദ്ര്യനിർമാർജനത്തിനായി പ്രവർത്തിച്ചിരുന്ന കെയർ (കോ-ഓപ്പറേറ്റീവ് അമേരിക്കൻ റിലീഫ് എവരിവേർ) എന്ന യു.എസ്. സന്നദ്ധ സംഘടനയുടെ സഹായത്തോടെയായിരുന്നു 1960-കളുടെ തുടക്കത്തിൽ സംസ്ഥാനത്ത് റവ വിതരണം ചെയ്തിരുന്നത്. പിന്നീട് ഭക്ഷണവിതരണത്തിൽനിന്ന് സംഘടന പിൻവാങ്ങിയതോടെ എന്തുചെയ്യണമെന്നറിയാതെ സർക്കാർ അന്ധാളിച്ചുപോയത് സ്വാഭാവികം. സൗജന്യ ഭക്ഷണവിതരണം തുടരാതെ പറ്റില്ലെന്ന് ഉറപ്പായപ്പോൾ പകരം സംവിധാനത്തെക്കുറിച്ച് സംസ്ഥാന സർക്കാർ ആലോചിച്ചുതുടങ്ങി. തമിഴ്‌നാട്ടിൽ ആദ്യമായി കെ. കാമരാജും പിന്നീട് എം.ജി.ആറും നടപ്പാക്കിയ പദ്ധതി മാതൃകയായി മുന്നിലുണ്ടായിരുന്നു.

Content Highlights: kerala-school-midday-meal-upgrade

Continue reading