കുഞ്ഞിന്‍റെ നിറത്തേച്ചൊല്ലി ചൈനീസ് ദമ്പതികൾതമ്മിൽ തർക്കം; പിതൃത്വം തെളിയിക്കണമെന്ന് ഭർത്താവ്

നവജാത ശിശുവിന്റെ നിറം കറത്തുപോയതിനാല്‍ പിതൃത്വം തെളിയിക്കണമെന്ന് ഭര്‍ത്താവിന്റെ വിചിത്ര ആവശ്യം. ഷാങ്ഹായില്‍ നിന്നുള്ള യുവതി ഭര്‍ത്താവിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുക കൂടി ചെയ്തതോടെ വിവാഹ ബന്ധംതന്നെ അനിശ്ചിതാവസ്ഥയിലുമായി. ചൈന ടൈംസാണ് ഇത് സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.
ഷാങ്ഹായില്‍ നിന്നുള്ള മുപ്പത് വയസ്സുകാരിയാണ് കഴിഞ്ഞയാഴ്ച ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍, ആ സന്തോഷം സങ്കടത്തിലേക്കാവാന്‍ നിമിഷനേരം മാത്രമേ വേണ്ടിവന്നൂള്ളൂ. കുഞ്ഞിന്റെ നിറം കറുത്തുപോയെന്ന ഭർത്താവ് ആരോപിക്കുകയും പിതൃത്വം തെളിയിക്കണമെന്ന് യുവതിയോട് ആവശ്യപ്പെടുകയുമായിരുന്നു.
ഭർത്താവിന്‍റെ ആവശ്യം കേട്ടപ്പോൾ യുവതി ഞെട്ടിപ്പോയി. ശസ്ത്രക്രിയ നല്‍കിയ വേദനയേക്കാള്‍ വേദനയായിരുന്നു ഭര്‍ത്താവ് ഇങ്ങനെയൊരു ആവശ്യം പറഞ്ഞപ്പോഴുണ്ടായതെന്ന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പിൽ യുവതി പറയുന്നു.
താന്‍ ഇതുവരെ ആഫ്രിക്കയില്‍ പോവുകയോ കറുത്ത വര്‍ഗക്കാരെ കാണുകയോ ചെയ്തിട്ടില്ല. കുഞ്ഞിന്റെ നിറത്തില്‍ ഞാനും അത്ഭുതപ്പെട്ടിരുന്നു. എങ്കിലും ഭര്‍ത്താവ് പിതൃത്വം തെളിയിക്കാന്‍ ആവശ്യപ്പെടുമെന്ന് കരുതിയില്ലെന്നും യുവതി ചൂണ്ടിക്കാട്ടുന്നു. ഭര്‍ത്താവിന്റെ ആവശ്യത്തെ അംഗീകരിച്ചെങ്കിലും ബന്ധത്തില്‍ വിശ്വാസം നഷ്ട്ടപ്പെട്ടുവെന്ന് യുവതി പറയുന്നു.
Content Highlights: Chinese womans marriage on the brink of divorce after husband demands paternity test