അച്ഛനമ്മമാരെ വൃദ്ധസദനത്തിലാക്കുന്നവർ വെറുക്കപ്പെടേണ്ടവരല്ല; അമേരിക്കന്‍ മലയാളിയുടെ തുറന്നെഴുത്ത്

#രാജശ്രീ ഇല്ലത്ത്
അച്ഛനമ്മമാർക്കൊപ്പം രാജശ്രീ
അച്ഛനമ്മമാർക്കൊപ്പം രാജശ്രീ

എന്റെ അച്ഛന് എണ്‍പത്താറും അമ്മക്ക് എണ്‍പത്തൊന്നും വയസ്സായി. ഇരുവരും റിട്ടയർഡ് അധ്യാപകരാണ്. അച്ഛന് മറവി രോഗവും  അമ്മക്ക് പ്രമേഹത്തിന്റെ ബുദ്ധിമുട്ടുകളും വല്ലാതെ ഉണ്ട്. സ്വന്തമായി പാചകം ചെയ്യാനും, മരുന്നുകള്‍ സമയത്തിന് എടുത്ത് കഴിക്കാനും ഒന്നും സാധിക്കില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊച്ചിയിലുള്ള Bless Retirement Living എന്ന assisted living community യില്‍ ആണ് അവര്‍ താമസിക്കുന്നത്. അവരുടെ ഏക മകളാണ് ഞാന്‍. കഴിഞ്ഞ 25 വര്‍ഷമായി അമേരിക്കയില്‍ ജോലിയും കുടുംബവുമായി ജീവിക്കുന്നു.

Bless ലേക്ക് താമസം മാറുന്നതിന് മുമ്പ് ഏകദേശം പത്ത് വര്‍ഷത്തോളം വീട്ടില്‍ സഹായികളെ നിര്‍ത്തി കാര്യങ്ങള്‍ ഒരു വിധം മുന്നോട്ട് പോയി. പല ഹോം നഴ്‌സിങ്ങ് ഏജന്‍സികളിലൂടെ ഒരു പാട് പേരെ സഹായത്തിനായി അച്ഛനും അമ്മയും വരുത്തി . ആദ്യകാലങ്ങളില്‍ വന്നവര്‍ പലരും ഇരുന്ന് സദാ സമയവുംTV കാണും .അമ്മ അവര്‍ക്ക് TV യുടെ മുന്നില്‍ ഭക്ഷണം വിളമ്പി കൊണ്ടു കൊടുക്കും. പിന്നീട് അമ്മക്ക് ജോലിക്ക് വരുന്നവര്‍ക്ക് വെച്ച് വിളമ്പാന്‍ കഴിയാതാതെ ആയപ്പോള്‍ സ്വന്തം വീട്ടില്‍ ഭക്ഷണം സമയത്തിന് കിട്ടാത്ത അവസ്ഥയായി. ഒരു ഹോം നഴ്‌സ്, ഒരു പാചകക്കാരി, വെറേ ഒരു സഹായി അങ്ങിനെ മൂന്ന് ആളെ വരെ വെച്ചിട്ടു പോലും വേണ്ട പരിചരണം കിട്ടിയില്ല. ഒരു പാട് ദുരനുഭവങ്ങളും ഈ സഹായികളില്‍ നിന്നും അവര്‍ക്ക് ഉണ്ടായി. 

Content Highlights: American Malayalee Rajasree ellath,old age homes, KG George, Retirement life,senior citizens, social

Continue reading