മൂന്ന് വര്‍ഷം രാജ്യത്ത് കാണാതായത് 13 ലക്ഷം സ്ത്രീകൾ, എട്ടു മിനിറ്റിൽ ഒരു കുട്ടി അപ്രത്യക്ഷമാവുന്നു

Representative image
Representative image

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയില്‍ കാണാതായത് 13 ലക്ഷത്തിലേറെ സ്ത്രീകളെ. ഇതില്‍ രണ്ടര ലക്ഷത്തിലധികവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ്. ഇവരൊക്കെ എങ്ങോട്ടാണ് 'മിസ്സിങ്' ആവുന്നത്? രാജ്യത്തെ സാമൂഹിക സുരക്ഷാ സംവിധാനങ്ങളെയും നിയമവാഴ്ചയെയും ചോദ്യംചെയ്യുന്നതാണ് ഈ കണക്കുകള്‍

സ്ത്രീസുരക്ഷയ്ക്കായി നിരന്തരം നിയമനിര്‍മാണം നടത്തുന്ന രാജ്യമാണ് ഇന്ത്യ. സ്വതവേ പുരുഷ കേന്ദ്രീകൃത സാമൂഹിക സംവിധാനമുള്ള രാജ്യത്ത് ഭരണഘടനാനിര്‍മാണം മുതല്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യവും പ്രാധാന്യവും നല്‍കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ബ്രിട്ടീഷ് രാജിന്റെ കാലം മുതല്‍ ഇന്ത്യയിലെ സ്ത്രീ-പുരുഷ അനുപാതത്തില്‍ വലിയ അന്തരമുണ്ടായിരുന്നെന്ന് ജനസംഖ്യാ കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.

Content Highlights: women

Continue reading