പാര്‍ട്ടി കോണ്‍ഗ്രസിലും തുല്യതയുടെ യൂണിഫോം; വളണ്ടിയര്‍മാര്‍ അണിയുന്നത് ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രം

കണ്ണൂര്‍: സിപിഐഎം റെഡ് വളണ്ടിയര്‍ വിങ്ങിലും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം. കേരള ചരിത്രത്തില്‍ ആദ്യമായി സിപിഎം പാര്‍ട്ടി റെഡ് വളണ്ടിയര്‍മാരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ യൂണിഫോം നടപ്പിലാക്കി. പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിനമായ ഞായറാഴ്ച ആയിരക്കണക്കിന് റെഡ് വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന മാര്‍ച്ചില്‍ സ്ത്രീകളും പുരുഷന്മാരും ധരിക്കുക ഒരേവസ്ത്രം. ട്രയല്‍ മാര്‍ച്ചില്‍ പങ്കെടുത്ത എല്ല വളണ്ടിയര്‍മാരും ഒരേ യൂണിഫോം ആണ് ധരിച്ചിരുന്നത്.
സ്ത്രീകള്‍ക്ക് നേരത്തെ ഉണ്ടായിരുന്ന ചുവപ്പ് ചുരിദാറും വെള്ള പാന്റും ഷാളും മാറ്റിയാണ് പുരുഷന്മാരുടേതിന് സമാനമായ കാക്കി നിറത്തിലുള്ള പാന്റും ചുവപ്പ് ഷര്‍ട്ടും ഏര്‍പ്പെടുത്തിയത്. എറണാകുളത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലും സ്ത്രീകളായ വളണ്ടിയര്‍മാര്‍ ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രമാണ് ധരിച്ചിരുന്നത്. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിലെങ്ങും ഒരേ യൂണിഫോം ധരിച്ചുള്ള റെഡ് വളണ്ടിയര്‍മാരേയാണ് കാണാന്‍ കഴിയുക.
സമത്വം എന്ന ആശയം മുന്‍നിര്‍ത്തിയാണ് വളണ്ടിയര്‍മാര്‍ക്ക് ഒരേ യൂണിഫോം നടപ്പിലാക്കിയതെന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പ്രതികരിച്ചു. 'ജെന്‍ഡര്‍ ന്യൂടല്‍ വസ്ത്രത്തിന്റെ കാലമാണല്ലോ ഇത്, സ്‌കൂളുകളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും ഇതേ രീതി പിന്തുടരുന്നുണ്ട്. സ്ത്രീവളണ്ടിയര്‍മാരുടെ സൗകര്യവും ആവശ്യവും പരിഗണിച്ച് സംസ്ഥാന തലത്തില്‍ പാര്‍ട്ടി തീരുമാനിച്ച് നടപ്പാലാക്കിയതാണ് ഈ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയമെന്ന് സിപിഎം നേതാവ് എന്‍. സുകന്യ പ്രതികരിച്ചു. ഇനി മുതല്‍ വളണ്ടിയര്‍മാര്‍ ഇതേ വസ്ത്രമാവും ധരിക്കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഓരേ വസ്ത്രം നടപ്പിലാക്കിയതിനെ സ്ത്രീ വളണ്ടിയര്‍മാരും കയ്യടിച്ച് സ്വാഗതം ചെയ്തുകഴിഞ്ഞു. മികച്ച തീരുമാനമെന്നാണ് പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നത്.
വിവേചനങ്ങളില്ലാതെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ യൂണിഫോം (ജെന്‍ഡര്‍ ന്യൂട്രല്‍ ) നടപ്പാക്കുന്നത് സംബന്ധിച്ച് 'അണിയാം തുല്യതയുടെ യൂണിഫോം' എന്ന പേരിലുള്ള ക്യാംപയിന് മാതൃഭൂമി ഡോട്ട് കോം തുടക്കം കുറിച്ചിരുന്നു. കേരളത്തിലെ പല സര്‍ക്കാര്‍ സ്‌കൂളുകളും തങ്ങളുടെ യൂണിഫോം ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമാക്കിക്കൊണ്ട് ക്യാംപയിനിന്റെ ഭാഗമായി. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അഥവാ ലിംഗസമത്വ യൂണിഫോം എന്ന ആശയത്തിന് സോഷ്യല്‍ മീഡിയയില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും വലിയ പിന്തുണയാണ് ലഭിച്ചത്.
Content Highlights: Gender Neutral Unisex Uniform implemented for Red Volunteers of CPIM, First in Kerala