ട്രാൻസ്ജെൻഡർ ഭേദഗതി നിയമം: ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രം

പ്രതീകാത്മക ചിത്രം | ഫോട്ടോ: സാബു സ്‌കറിയ
പ്രതീകാത്മക ചിത്രം | ഫോട്ടോ: സാബു സ്‌കറിയ

ന്യൂഡൽഹി: ട്രാൻസ്ജെൻഡർ സംരക്ഷണഭേദഗതി നിയമത്തിനെതിരേ വിവിധ ഹൈക്കോടതികളിലുള്ള ഹർജികളെല്ലാം സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രസർക്കാർ.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിഷയം പരാമർശിച്ചു. ഹൈക്കോടതികളിൽ വ്യത്യസ്ത കാഴ്ചപ്പാടുകളുണ്ടായേക്കുമെന്നും വാദിച്ചു.

സമാന്തരമായി ഹൈക്കോടതികളിലും കേസ് നടക്കുമ്പോൾ തങ്ങൾക്ക് ഗുണമാകുമെന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

ഡൽഹി, കേരളം അടക്കമുള്ള ഹൈക്കോടതികളിൽനിന്ന് കേസ് മാറ്റണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. 2019-ലെ ട്രാൻസ്ജെൻഡർ സംരക്ഷണനിയമത്തിൽ മാറ്റംവരുത്തിയുള്ള പുതിയ നിയമത്തിനെതിരായ ഹർജിയിൽ നേരത്തേ സുപ്രീംകോടതി കേന്ദ്രത്തിന് നോട്ടീസയച്ചിരുന്നു.

Content Highlights: Central Government requests transfer of Transgender Protection Act cases from various High Courts to the Supreme Court., Solicitor General Tushar Mehta cited the risk of conflicting High Court verdicts., The Supreme Court bench questioned the necessity, noting that parallel proceedings can provide diverse judicial perspectives., The case involves challenges to the 2019 Transgender Protection Act amendments.