ഈ കുഞ്ഞുങ്ങളുടെ മുഖമോര്‍ത്ത്, നമുക്ക് എങ്ങനെയാണ് സമാധാനമായി ഇരിക്കാൻ കഴിയുക?

#അഭിജയ് എ.
ഗാസ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള സൗജന്യമായി ഭക്ഷണം നൽകുന്ന സ്ഥലത്ത് നിന്ന് ഭക്ഷണം വാങ്ങാൻ ശ്രമിക്കുന്ന കുട്ടികൾ | Photo : BASHAR TALEB / AFP
ഗാസ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള സൗജന്യമായി ഭക്ഷണം നൽകുന്ന സ്ഥലത്ത് നിന്ന് ഭക്ഷണം വാങ്ങാൻ ശ്രമിക്കുന്ന കുട്ടികൾ | Photo : BASHAR TALEB / AFP

ഗാസയിലെ ദുരന്തം ഇന്ന് ലോകത്തിന്റെ മുന്നില്‍ മനുഷ്യാവകാശത്തിന്റെ അന്തിമ പരീക്ഷയായി മാറിയിരിക്കുകയാണ്. ഗാസ ക്ഷാമത്തിന്റെ പിടിയിലായി എന്ന് ഐ.പി.സി. (Integrated Food Security Phase Classification) ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ, മനുഷ്യാവകാശരംഗത്ത് വലിയൊരു തിരിച്ചടിയാണ് ലോകം അനുഭവിക്കുന്നത്. ഏകദേശം 5.62 ലക്ഷം പേര്‍ അതികഠിന പട്ടിണിയില്‍, 2.23 ദശലക്ഷം ജനങ്ങള്‍ ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അടിസ്ഥാനാവശ്യങ്ങള്‍ക്കായി മാനുഷിക സഹായം മാത്രം ആശ്രയിച്ചിരിക്കുന്ന അവസ്ഥയിലാണ്. 

യുണിസെഫ് (UNICEF) കണക്കുകള്‍ പ്രകാരം 50,000-ത്തിലധികം കുട്ടികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. 19,000 കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാന കാര്യം  ഈ ക്ഷാമം പ്രകൃതിദുരന്തം കൊണ്ടല്ല സംഭവിച്ചത് എന്നതാണ്. വരള്‍ച്ച, വിളനാശം, പ്രളയം എന്നിവയൊന്നുമല്ല ഇതിന് കാരണം. മറിച്ച്, മനപ്പൂര്‍വ്വമായ ഉപരോധവും തുടര്‍ച്ചയായ വ്യോമാക്രമണങ്ങളും ഭക്ഷണം, മരുന്ന്, കുടിവെള്ളം എന്നിവയുടെ വിതരണ തടസ്സവും ചേര്‍ന്നതാണ് ഇന്ന് ഗാസയിലെ ദുരന്തം സൃഷ്ടിച്ചത്. 

Content Highlights: Gaza Famine A Humanitarian Crisis Demanding Global Action

Continue reading