ജനഗണമന പാടി പൊലീസുകാരെ അറ്റൻഷനിൽ നിർത്തുന്ന ജെൻ സീ; Don't underestimate, Activism is their identity

ലാത്തിയോങ്ങി അടിക്കാൻ ഓടിവരുന്ന പൊലീസിനെ ആവർത്തിച്ച് ദേശീയഗാനം ആലപിച്ച് 'അറ്റൻഷനി'ൽ നിർത്തിയ, ജലപീരങ്കിയിൽ നിന്ന് വെള്ളം ചീറ്റുമ്പോൾ ആവേശത്തോടെ നൃത്തംവച്ച, ഹുഡിയും തൊപ്പിയും ധരിച്ച് നടുറോഡിൽ ഒറ്റയ്‌ക്കൊരു കയ്യാൽ പൊലീസ് വാൻ തടഞ്ഞ, ജൂനിയേഴ്‌സിനെ ലാത്തിയുമായി നേരിടാനെത്തുന്ന പൊലിസിനെതിരെ രണ്ടുംകയ്യും വിരിച്ച് പുറംതിരിഞ്ഞുനിന്നടിയേറ്റുവാങ്ങിയ, പൊലീസ് മർദനത്തിൽ നിന്ന് ഓടിരക്ഷപ്പെടുമ്പോഴും കാർഡിയോ ഡേ ഗയ്‌സ് എന്നു പറഞ്ഞ, പ്രതിഷേധത്തിനിറങ്ങും മുമ്പുള്ള 'ഗെറ്റ് റെഡി വിത് മി' വീഡിയോ ചെയ്ത ജെൻ സീ. പ്ലക്കാർഡ് ഉയർത്തി, മുദ്രാവാക്യം വിളിച്ച്, നിലത്തുകുത്തിയിരുന്ന് പൊലീസ് നിരത്തിയ ബാരിക്കേഡുകളിൽ വലിഞ്ഞു കയറുന്ന സ്ഥിരം പ്രക്ഷോഭ ഭാഷയോ രീതിയോ ആയിരുന്നില്ല അവരുടേത്. ലാത്തിയടിയേൽക്കാതിരിക്കാൻ ഓടുന്നതിനിടയിലും അവർ വീഡിയോ പകർത്തി, പ്രതിഷേധം നടക്കുന്നതിന് അല്പം ദൂരെ മാറിനിന്ന് അവർ ഡാൻസ് റീലുകൾ പകർത്തി, സമരത്തിന് പിന്തുണയുമായി വഴിയരികിൽ കൊതുകുവല വിരിച്ചുകിടന്ന് റീൽസ് കണ്ട് ചിരിച്ചു, റോഡിന് ഒത്ത നടുക്കിരുന്ന് കാർഡ് കളിച്ചു. പാറ്റയുടെ വേഷത്തിൽ ലഖ്‌നൗവിൽ നിന്ന് ഒരു യുവാവെത്തിയപ്പോൾ മൾട്ടിവേഴ്‌സുകളിൽ നിന്ന് സ്‌പൈഡർമാനും ബാറ്റ്മാനും പ്രതിഷേധത്തിനെത്തി. ബാരിക്കേഡുകളിൽ അടിവസ്ത്രം ഉണക്കാനിട്ടു, സമരക്കാരെ അറസ്റ്റ് ചെയ്തുകൊണ്ടുപോയ പൊലീസ് വാനിന്റെ വാതിൽ തുറന്നിട്ടു..'ഹെയ് ഗയ്‌സ് ആം കുക്ക്ഡ്' എന്ന അവരുടെ സ്ലാങ് പോലെത്തന്നെ അവരുടെ സമരഭാഷയും രീതികളും വ്യത്യസ്തമായിരുന്നു. മില്ലേനിയൽസ് ഉൾപ്പെടെയുള്ള തലമുറയെ ഞെട്ടിച്ചുകൊണ്ട് തങ്ങൾ വെറും ഡെലുലുകളല്ലെന്ന് വ്യക്തമായും ശക്തമായും അവർ ഉറപ്പിച്ചുപറഞ്ഞു.
Content Highlights: Gen Z is replacing traditional protest methods with 'aesthetic activism' utilizing reels, memes, and visual storytelling., Activism in 2026 is deeply tied to digital identity, where sharing and reposting serve as tools for global solidarity., Protests are no longer defined by rigid ideologies but by a shared cause and creative engagement., The use of humor, slang, and viral content increases the visibility and impact of movements against injustice., Gen Z demonstrates that digital-savvy protest methods are just as effective as traditional marches in challenging state systems.