ചെറിയ കാര്യങ്ങൾ മതി, വീട്ടിലെ വെെദ്യുതി ഉപയോഗം കുറയ്ക്കാം | വൈദ്യുതി അമൂല്യമാണ്

ടി.വിയില്‍ തുടങ്ങി ഫ്രിഡ്ജില്‍ വരെ വീട്ടിലുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളിലൂടെയും വൈദ്യുതി ലാഭിക്കാന്‍ സാധിക്കും. പകല്‍ സമയങ്ങളില്‍ പുറത്ത് നിന്നുള്ള വെളിച്ചം പരമാവധി പ്രയോജനപ്പെടുത്താം. ആവശ്യം കഴിഞ്ഞാലുടന്‍ വൈദ്യുതി ഉപകരണങ്ങള്‍ സ്വിച്ച് ഓഫ് ചെയ്യുന്നത് ശീലമാക്കുകയാണ് വേണ്ടത്. വൈദ്യുത ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഊര്‍ജക്ഷമത കൂടി ഉറപ്പുവരുത്തണം. ചില നിര്‍ദേശങ്ങള്‍ ഇതാ-
- റിമോട്ട് കണ്‍ട്രോള്‍ കൊണ്ട് ടി.വി ഓഫ് ചെയ്താലും അത് വൈദ്യുതി ഉപയോഗിച്ചുകൊണ്ടേയിരിക്കും. അതിനാല്‍ ടിവി പ്ലഗ് പോയിന്റില്‍ തന്നെ ഓഫ് ചെയ്യാന്‍ ശീലിക്കുക
- അയണ്‍ ബോക്‌സ് കൊണ്ടുള്ള ഇസ്തിരിയിടലിനും സമയമുണ്ട്. വോള്‍ട്ടേജ് കുറവുള്ള സമയങ്ങളിലും സന്ധ്യാവേളകളിലും അയൺ ബോക്സുകൾ ഉപയോഗിക്കരുത്. ഇസ്തിരി ഇടേണ്ട വസ്ത്രങ്ങള്‍ ആഴ്ചയില്‍ ഒരുദിവസം ഒരുമിച്ച് ചെയ്യുകയാണെങ്കില്‍ അധികം വൈദ്യുതി ലാഭിക്കാം
- ഒരുസമയം 15 മിനുട്ടില്‍ കൂടുതലായി മിക്‌സി ഉപയോഗിക്കുന്നത് വഴി മിക്‌സി ചൂടാകാനും അത് വൈദ്യുതി നഷ്ടത്തിനും കാരണമാകും
- രാത്രി 6.30 മുതല്‍ 9.30 വരെ ഫ്രിഡ്ജ് ഓഫാക്കിയിട്ടാല്‍ വൈദ്യുതി ലാഭിക്കാന്‍ കഴിയും
- എല്ലാ വൈദ്യുതി ഉപകരണങ്ങളും ഒരേ സമയം ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
- സീറോ വാട്ട് ബള്‍ബുകള്‍ യഥാര്‍ത്ഥത്തില്‍ 15 വാട്ട് ആണ്. ഇതിനുപകരം ഒരു വാട്ടിന്റെ എല്‍.ഇ.ഡി ലൈറ്റുകള്‍ പ്രയോജനപ്പെടുത്തുക.
Content Highlights: how to save electricity in hpme