വൈദ്യുതി ലാഭിച്ചു കൊണ്ട് എങ്ങനെ എസി പ്രവര്‍ത്തിപ്പിക്കാം ?

എയര്‍ കണ്ടീഷണറുകളില്‍ വൈദ്യുതി ലാഭിക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക.
- വീടിന്റെ പുറം ചുമരുകളിലും ടെറസ്സിലും വെളള നിറത്തിലുളള പെയിന്റ് ഉപയോഗിക്കുന്നതും ജനലുകള്‍ക്കും ഭിത്തികള്‍ക്കും ഷെയ്ഡ് നിര്‍മ്മിക്കുന്നതും വീടിനു ചുറ്റും മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതും അകത്തെ ചൂട് കുറയ്ക്കാന്‍ സഹായിക്കും.
- ശീതീകരിക്കാനുള്ള മുറിയുടെ വലിപ്പം അനുസരിച്ച് അനുയോജ്യമായവ തന്നെ തിരഞ്ഞെടുക്കുക.
- വാങ്ങുന്ന സമയത്ത് ബി.ഇ.ഇ സ്റ്റാര്‍ ലേബല്‍ ശ്രദ്ധിക്കുക. 5 സ്റ്റാര്‍ ആണ് ഏറ്റവും ഊര്‍ജ്ജ കാര്യക്ഷമത കൂടിയത്.
- എയര്‍ കണ്ടീഷണറുകള്‍ ഘടിപ്പിച്ച മുറികളിലേക്ക് ജനലുകള്‍ വാതിലുകള്‍, മറ്റു ദ്വാരങ്ങള്‍ എന്നിവയില്‍ക്കൂടി വായു അകത്തേക്കു കടക്കുന്നില്ലന്ന് ഉറപ്പുവരുത്തുക.
- ഫിലമെന്റ് ബള്‍ബ് പോലുള്ള ചൂട് പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ മുറിയില്‍ നിന്ന് ഒഴിവാക്കുക.
- എയര്‍ കണ്ടീഷണറിന്റെ ടെംപറേച്ചര്‍ സെറ്റിംഗ് 22 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും ഓരോ ഡിഗ്രി കൂടുമ്പോഴും 5% വരെ വൈദ്യുതി ഉപയോഗം കുറയും. അതിനാല്‍ 25 ഡിഗ്രി സെല്‍ഷ്യസില്‍ തെര്‍മോസ്റ്റാറ്റ് സെറ്റ് ചെയ്യുന്നതാണ് ഉത്തമം.
- എയര്‍കണ്ടീഷണറിന്റെ ഫില്‍ട്ടര്‍ എല്ലാ മാസവും വൃത്തിയാക്കുക.
- എയര്‍ കണ്ടീഷണറിന്റെ കണ്ടെന്സര് യൂണിറ്റ് കഴിയുന്നതും വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഘടിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്നത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ്. വൈകുന്നേരത്തെ വെയിലിന്റെ ചൂട് ഏറ്റവുമധികം ഉണ്ടാവുക തെക്കു പടിഞ്ഞാറ് ഭാഗത്തായിരിക്കുമല്ലോ...
- കണ്ടന്‍സര്‍ ഇരിക്കുന്ന ഭാഗം ചൂടുള്ളതായാല്‍ സ്വാഭാവികമായും ഊര്‍ജ്ജനഷ്ടം കൂടും.
- എയര്‍ കണ്ടീഷണറിന്റെ കണ്ടെന്സറിന് ചുറ്റും ആവശ്യത്തിന് വായു സഞ്ചാരം ഉറപ്പു വരുത്തുക.
- കുറഞ്ഞ ചൂട്, അനുഭവപ്പെടുന്ന കാലാവസ്ഥയില്‍ കഴിവതും സീലിംഗ് ഫാന്‍, ടേബിള്‍ ഫാന്‍ മുതലായവ ഉപയോഗിക്കുക.
Content Highlights: responsible use of air condition ac save electricity save energy kerala kseb വൈദ്യുതി അമൂല്യമാണ്