എ.കെ 47-തോക്കുമായി വന്ന കസബിനെ നിരായുധനായി കീഴടക്കിയ ഓംബ്ലെ, ഒടുവിൽ ജീവത്യാഗം | Their Story

166 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട മുംബൈ ഭീകരാക്രമണം. നിരവധി കുടുംബങ്ങളുടെ കണ്ണീര്‍ ഇനിയും മാഞ്ഞിട്ടില്ല. നികത്താനാകാത്തതാണ് നഷ്ടം. എന്നാല്‍, രാജ്യത്തിന്റെ അഭിമാനമായ സുരക്ഷാസേനകള്‍ സര്‍വശക്തിയുമെടുത്ത് ഭീകരരെ നേരിടുകയും പാകിസ്താനില്‍നിന്നെത്തിയ 10 ഭീകരരില്‍ ഒന്‍പതുപേരെയും വധിക്കുകയും ചെയ്തു. അജ്മല്‍ കസബ് എന്ന കൊടുംഭീകരനെ ജീവനോടെ പിടികൂടി. എ.കെ. 47 തോക്കുമായി കണ്ണില്‍കണ്ടവരെയെല്ലാം തലങ്ങും വിലങ്ങും കൊന്നൊടുക്കിക്കൊണ്ടിരുന്ന കസബിനെ മുംബൈ പോലീസിലെ 16-അംഗ സംഘം പിടികൂടിയത് അതിസാഹസികമായാണ്. ഭീകരനെ കീഴടക്കിയ തുക്കാറാം ഓംബ്ലെ എന്ന പോലീസുകാരന്‍ വീരമൃത്യു വരിച്ചു. കസബിനെ പിടികൂടിയ ആ 16 പോലീസ് ഉദ്യോഗസ്ഥര്‍ ജീവന്‍പോലും വകവയ്ക്കാതെ നടത്തിയ നീക്കങ്ങളാണ് ഇത്തവണ Their Story ചര്‍ച്ച ചെയ്യുന്നത്.
Content Highlights: Their Story Tukaram Omble Mumbai terror attack ajmal Kasab Social