ബാക്ടീരിയകൾക്ക് ചൊവ്വയിലേക്കുള്ള യാത്രയിൽ അതിജീവിക്കാൻ പറ്റുമെന്ന് പുതിയ പഠനം

ബഹിരാകാശത്തിലെ കഠിനമായ പാരിസ്ഥിതിയിൽ മൂന്നുവർഷത്തോളം അതിജീവിക്കാൻ കഴിയുന്ന ബാക്ടീരിയകളെ കണ്ടുപിടിച്ച് ഗവേഷകർ. ഈ ബാക്ടീരിയകൾ ചൊവ്വയിലേക്കുള്ള യാത്രയിലും അതിജീവിക്കാൻ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.
ബഹിരാകാശത്തിലെ അതി കഠിനമായ അന്തരീക്ഷത്തെ തരണം ചെയ്യാൻ ബാക്ടീരിയകൾ സ്വയം കോളനികളായി രൂപപ്പെടുകയും ഇത്തരത്തിലുള്ള ചുറ്റുപാടുകളിൽ നിന്നും സംരക്ഷണം നൽകാൻ കഴിയുമെന്നാണ് ഫ്രോണ്ടിയേഴ്സ് ഇൻ മൈക്രോബയോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം കാണിക്കുന്നത് .
ജാപ്പനീസ് ടാൻപോപോ ബഹിരാകാശ ദൗത്യത്തിന്റെ ഭാഗമായി, ഉണങ്ങിയ ഡൈനോകോക്കസ് അഗ്രഗേറ്റുകൾ അഥവാ കോളനികൾ രൂപപ്പെട്ട ഒരു തരം ബാക്ടീരിയകളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ഐഎസ്എസ്) പുറത്തുള്ള എക്സ്പോഷർ പാനലുകളിൽ വച്ചു.
ഭൂമിയിൽ നിന്ന് ചൊവ്വയിലേക്കും തിരിച്ചുമുള്ള യാത്രയിലും ഈ റേഡിയോ റെസിസ്റ്റന്റായിട്ടുള്ള ബാക്ടിരിയകൾക് നിരവധി മാസങ്ങളോ വർഷങ്ങളിലോ ജീവിക്കാൻ കഴിയുമെന്ന് ഫലങ്ങളാണ് സൂചിപ്പിക്കുന്നത് എന്ന് പഠനത്തിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ ടോക്കിയോ യൂണിവേഴ്സിറ്റി ഓഫ് ഫാർമസി ആൻഡ് ലൈഫ് സയൻസസിലെ പ്രൊഫസർ അക്കിഹിക്കോ യമഗിഷി പറഞ്ഞു.
സൂക്ഷ്മജീവികൽ മറ്റു ഗ്രഹങ്ങളിലേക്കും സഞ്ചരിക്കാനുള്ള സാധ്യതായേറെയാണെന്നാണ് ടാൻപോപോ ദൗത്യം ചൂണ്ടിക്കാണിക്കുന്നത്. ബാക്റ്റീരിയകൾ ഉൾപ്പടെയുള്ള ഇത്തരം സൂക്ഷ്മജീവികൽ ബഹിരാകാശത്തുകൂടെ സഞ്ചരിക്കുകയും മറ്റു ഗ്രഹങ്ങളിൽ നിലനിൽപ്പിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി സ്ഥിരവാസം തുടങ്ങുമെന്ന സാധ്യതയിലേക്കാണ് പഠനത്തിന്റെ അനുമാനം
സൂക്ഷ്മാണുക്കൾ ഗ്രഹങ്ങൾക്കിടയിൽ കുടിയേറി പ്രപഞ്ചത്തിൽ പുതിയ ജീവനുകൾക്ക് തുടക്കം കുറിക്കുമെന്ന് പൻസ്പെർമിയ സിദ്ധാന്തത്തിലാണ് ഈ പഠനം എത്തിച്ചേരുന്നത് എന്നും വിശേഷിപ്പിക്കാം .
content highlights ;Researchers Find Highly Resistant Bacteria That Can Survive Trip to Mars
Content Highlights: