ആകാശത്തിന്റെ നീല അപാരത, സമുദ്രത്തിന്റെയും; ശാസ്ത്രദിനം രാമൻ പ്രഭാവത്തിന്റെ ആഘോഷം

1921 സെപ്റ്റംബറിലെ നല്ല സൂര്യപ്രകാശമുള്ള അതിസുന്ദരമായ ഒരു പ്രഭാതം. ശാന്തമായ മെഡിറ്ററേനിയൻ സമുദ്രത്തിന്റെ അനന്തമായ നീലപരപ്പിലൂടെ എസ്എസ് നർകുന്ദ എന്ന ബ്രിട്ടീഷ് കപ്പൽ ലണ്ടനിൽ നിന്നും ബോംബെ തീരം ലക്ഷ്യമാക്കി നീങ്ങുന്നു. കപ്പലിലെ ഒരു സഞ്ചാരി, അന്ന് അത്രയൊന്നും അറിയപ്പെടാത്ത ഒരു ഭൗതിക ശാസ്ത്രജ്ഞൻ വെയിൽ കായാനായി കൈയിൽ ഒരു ഗ്ലാസ് വെള്ളവുമായി കപ്പലിന്റെ ഡെക്കിലേക്ക് നടന്നു നീങ്ങുന്നു. ആ നേരത്തെ ആകാശത്തിന്റെ നീലനിറവും സമുദ്രത്തിന്റെ അഗാധനീലിമയും അയാളെ ഒരു പ്രത്യേക അനുഭൂതിയിലേയ്‌ക്കെത്തിച്ചു.
ആകാശത്തിനു നീല നിറം ഉണ്ടാകുന്നതിനെ പറ്റി ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ ആയ റായ്‌ലേ നടത്തിയ പഠനത്തെപ്പറ്റി ഒരു നിമിഷം അദ്ദേഹം ഓർത്തു. സൂര്യപ്രകാശം അന്തരീക്ഷത്തിലെ ചെറിയ പൊടിപടലങ്ങളിൽ തട്ടുമ്പോൾ വിസരണം (scattering) സംഭവിക്കുന്നെന്നും, ഏഴുനിറങ്ങളിൽ തരംഗദൈർഘ്യം കുറഞ്ഞ വയലറ്റ്, ഇൻഡിഗോ, ബ്ലൂ നിറങ്ങളിൽ കൂടുതൽ വിസരണം നടക്കുന്നെന്നും അങ്ങനെ ആകാശം നീലനിറത്തിൽ കാണപ്പെടുന്നു എന്നുമുള്ള കണ്ടുപിടുത്തമായിരുന്നു അത്. സമുദ്രത്തിന്റെ നീലനിറം, ആകാശത്ത് ഉണ്ടാകുന്ന നീലനിറത്തിന്റെ പ്രതിഫലനമാണെന്നും റായ്‌ലേ പറഞ്ഞിരുന്നു.
Content Highlights: Celebrate National Science Day by exploring CV Raman`s groundbreaking discovery of the Raman Effect, explaining the science behind blue skies and oceans.