സ്പേയ്സ് എക്സ് പേടകം വിക്ഷേപണത്തിന്, നാസ ഗവേഷകരെ എത്തിക്കാന്‍ ടെസ്ല സ്പോര്‍ട്സ് കാര്‍

സ്റ്റാര്‍ഷിപ്പ് വിക്ഷേപണങ്ങള്‍ നിര്‍ത്തിവെച്ചതിന് 11 വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്ക സ്വന്തം മണ്ണില്‍ നിന്നും ബഹിരാകാശ ഗവേഷകരെ ബഹിരാകാശ നിലയത്തിലേക്ക് അയക്കാനൊരുങ്ങുകയാണ്. മേയ് 27ന് സ്വകാര്യ കമ്പനിയായ സ്പേയ്സ് എക്സ് വികസിപ്പിച്ച ഡ്രാഗണ്‍ ക്ര്യൂ കാപ്സ്യൂളില്‍ ആദ്യമായി അമേരിക്കന്‍ ഗവേഷകര്‍ ബഹിരാകാശത്തേക്ക് പുറപ്പെടുകയാണ്.
വലിയ പ്രാധാന്യമാണ് ഈ വിക്ഷേപണത്തിന് അമേരിക്ക നല്‍കുന്നത്. 2011 ന് ശേഷം റഷ്യന്‍ വിക്ഷേപണ വാഹനമായ സോയൂസിലാണ് അമേരിക്കന്‍ ഗവേഷകര്‍ ബഹിരാകാശ നിലയത്തിലേക്ക് പോയിരുന്നത്. ഈ രംഗത്ത് വീണ്ടും സ്വാശ്രയത്വം കൈവരിക്കുക എന്ന ലക്ഷ്യമാണ് അമേരിക്കയ്ക്ക്. ചന്ദ്രനിലേക്കും, ചൊവ്വയിലേക്കും മനുഷ്യനെ അയക്കാനുള്ള അമേരിക്കയുടെ പദ്ധതികളുടെ മുന്നോടിയാണിത്.