തവളയില്‍ പാമ്പിന്റെ ജീന്‍; വേട്ടക്കാരുടെ ജനിതകം പേറുന്ന ഇരകള്‍!

#ഹര്‍ഷ സുരേന്ദ്രന്‍
ജീവിവര്‍ഗ്ഗങ്ങളുടെ മറ ഭേദിച്ച് ജീനുകള്‍ പകരുന്നതിന് ഉദാഹരണമാണ്, പാമ്പുകളിലെ ജീനുകള്‍ തവളകളില്‍ കാണുന്നത്. Photo:Fahmi Bhs / quantamagazine.org
ജീവിവര്‍ഗ്ഗങ്ങളുടെ മറ ഭേദിച്ച് ജീനുകള്‍ പകരുന്നതിന് ഉദാഹരണമാണ്, പാമ്പുകളിലെ ജീനുകള്‍ തവളകളില്‍ കാണുന്നത്. Photo:Fahmi Bhs / quantamagazine.org

പരിണാമ ചരിത്രത്തില്‍ പലവിധ സങ്കീര്‍ണ ജനിതകകൈമാറ്റങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവയില്‍ നമുക്ക് കൂടുതല്‍ പരിചയം ജീവിവര്‍ഗങ്ങളുടെ ഒരു തലമുറയില്‍നിന്ന് അടുത്ത തലമുറയിലേക്കുള്ള ജീന്‍ കൈമാറ്റമാണ്. മനുഷ്യരില്‍നിന്ന് മനുഷ്യരുടെ അടുത്ത തലമുറയിലേക്ക്‌, അതുപോലെ, പൂച്ചയില്‍നിന്ന് പൂച്ചയിലേക്ക്, തവളകളില്‍നിന്ന് തവളകളിലേക്ക്.

തവളകളുടെ നമ്പര്‍ വണ്‍ ശത്രുവാണ് പാമ്പ്. മഡഗാസ്‌കറില്‍ ഗവേഷണം നടത്തിയ ശാസ്ത്രജ്ഞര്‍ അവിടെയുള്ള തവളകളില്‍ ഒരു പ്രത്യേക ജനിതകഘടകം കണ്ടെത്തി. അത് അന്നാട്ടിലെ പാമ്പുകളില്‍നിന്ന് കൈമാറ്റം ചെയ്യപ്പട്ടതാണെന്ന വസ്തുത അവരെ അമ്പരപ്പിച്ചു. ആഹാരശൃംഖലയില്‍ പാമ്പിന്റെ ഇരയാണ് തവള. ഇരയായ തവളയില്‍, ഉപഭോക്താവായ പാമ്പിന്റെ ജനിതകം ! 

Content Highlights: Horizontal transfer of genes between multicellular animals

Continue reading