ഭൂമിയുടെ ഹൃദയം, സൂര്യനില്‍നിന്ന് കാക്കുന്ന അകക്കാമ്പ്; ആകൃതിമാറ്റം ഭൂമിയുടെ അന്ത്യത്തിന്റെ തുടക്കമോ!

ഭൂമിക്കുള്ളിലെ വിവിധ പാളികള്‍ | image credit: screeangrab from first post https://www.youtube.com/watch?v=tAfzcOUleqU
ഭൂമിക്കുള്ളിലെ വിവിധ പാളികള്‍ | image credit: screeangrab from first post https://www.youtube.com/watch?v=tAfzcOUleqU

ഒരു ദിവസം ഭൂമിയുടെ കറക്കം നിന്നുപോയാല്‍ എന്ത് സംഭവിക്കും? ഭൂമിയുടെ ഒരു ഭാഗം നിരന്തരമായ ഇരുട്ടിലേക്കും മറ്റൊരു ഭാഗം കലുഷിതമായ കാലാവസ്ഥാ പ്രതിഭാസങ്ങളിലേക്കും എന്നെന്നേക്കുമായി വലിച്ചെറിയപ്പെടും. എന്നാല്‍, ഭൂമിക്കുള്ളിലെ അകക്കാമ്പിന്റെ കറക്കം നിന്നുപോയാലോ! ഭൂമിയുടെ കാന്തികത നഷ്ടപ്പെടും, സൂര്യകിരണങ്ങള്‍ ഭൂമിയെ ചുട്ടെരിക്കും, പച്ചപ്പും ഹരിതാഭയും ജലവും നഷ്ടപ്പെട്ട് ഭൂമി മറ്റൊരു ചൊവ്വയായി മാറും. ഞെട്ടേണ്ട, അടുത്തൊന്നും അങ്ങനെ അകക്കാമ്പിന്റെ കറക്കം നിന്നുപോവുകയൊന്നുമില്ല, രണ്ടോ മൂന്നോ ദശലക്ഷം വര്‍ഷങ്ങള്‍ക്കപ്പുറം അത് സംഭവിച്ചേക്കാം.. ഭൂമിയുടെ അകക്കാമ്പിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞര്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നത്. 

കുറച്ചുനാളുകള്‍ക്ക് മുമ്പ്, ഭൂമിയുടെ അകക്കാമ്പിന്റെ കറക്കത്തില്‍ മാറ്റം വരുന്നതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ ഭൂമിയുടെ അകക്കാമ്പിന്റെ ആകൃതി മാറുന്നുവെന്ന പുതിയ കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ ഭൂകമ്പശാസ്ത്രജ്ഞനായ (seismologist) ഡോ. ജോണ്‍ വിഡേല്‍ എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ പഠനത്തിന് പിന്നില്‍. നേച്ചര്‍ ജിയോ സയന്‍സ് ജേണലില്‍ 2025 ഫെബ്രുവരി ആദ്യവാരമാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Content Highlights: earths inner core shape is changing reason and how will if affect mankind

Continue reading