മദ്യപിക്കുമ്പോള്‍ ശരീരത്തില്‍ സംഭവിക്കുന്നതെന്ത്?; അറിയാം മദ്യത്തിന്റെ രസതന്ത്രം - ഭാഗം 1

കാപ്പിയുടേയും ചായയുടേയും രസതന്ത്രം എഴുതിക്കഴിഞ്ഞ് അടുത്തതെന്ത് എന്നാലോചിച്ചിരിക്കുമ്പോള്‍ ഒരു ഐഡിയ തോന്നി. ഏറ്റവും പോപ്പുലര്‍ ആയ അതേസമയം സ്ഥിരം വിവാദത്തില്‍ നില്‍ക്കുന്ന, ഒരുപാട് പേര്‍ വെറുക്കുന്ന, വേറെ ഒരുപാട് പേര്‍ ആരാധിക്കുന്ന, ഡോക്ടര്‍മാര്‍ പലപ്പോഴും പടിപ്പുറത്ത് നിര്‍ത്താനുപദേശിക്കുന്ന ആ പാനീയത്തേക്കുറിച്ചാവാം എഴുത്ത്.
മദ്യത്തിന്റെ സ്വഭാവത്തെക്കുറിച്ച് മാത്രമല്ല അതെങ്ങനെ മനുഷ്യരെ അടിമപ്പെടുത്തുന്നു എന്നും അതുണ്ടാക്കുന്ന ദോഷഫലങ്ങള്‍ എന്തൊക്കെ എന്നും കൂടി പറയാനുണ്ട്. ഇത് കള്ളുകുടി മാറ്റി നിങ്ങളെ നന്നാക്കാനുള്ള ഉപദേശങ്ങള്‍ ഒന്നുമല്ല കേട്ടോ. മദ്യത്തേയും മദ്യപാനത്തേയും ശാസ്ത്രീയമായി സമീപിക്കാനുള്ള ഒരു ശ്രമം മാത്രം.
Content Highlights: chemistry of liquor alcohol