ത്രില്ലർ കഥകളേക്കാൾ ഹരംകൊള്ളിക്കും, ശാസ്ത്രലോകത്തെ ഈ അബദ്ധങ്ങൾ നമുക്ക് അനുഗ്രഹമാവുന്നു

''ഇന്നലെച്ചെയ്‌തോരബദ്ധം
മൂഢർക്കിന്നത്തെ ആചാരമാവാം
നാളത്തെ ശാസ്ത്രമതാവാം..''
എന്ന് കുമാരനാശാൻ എഴുതിയിട്ടുണ്ട്. അത് മറ്റൊരുസാഹചര്യത്തെക്കുറിക്കാനാണെങ്കിലും ഇന്നലത്തെ അബദ്ധങ്ങൾ ഇന്നത്തെ നേട്ടങ്ങളാവുന്നത് ശാസ്ത്രലോകത്ത് പുത്തരിയൊന്നുമല്ല. വീണത് വിദ്യയാക്കുക, ഉർവശീശാപം ഉപകാരം എന്നൊക്കെയുള്ള ചൊല്ലുകൾ കേൾക്കാത്തവരുണ്ടാവില്ല. ചെയ്തത് അബദ്ധമാണെങ്കിലും അതിന്റെ ഫലം അനുഗ്രഹമാകുമ്പോൾ അത്തരക്കാരെ 'ശിക്കാരി ശംഭു' എന്ന് നമ്മൾ കളിയാക്കി വിളിക്കും. ശാസ്ത്രരംഗത്ത് മനുഷ്യൻ പലതും നേടിയത് ഈ 'ശിക്കാരിശംഭുത്തരം' വഴിതന്നെയാണ്. മനുഷ്യജീവിതം ഇത്രമേൽ സ്വസ്ഥവും സൗകര്യപ്രദവുമാക്കിയതിൽ ഇംഗ്ലീഷിൽ 'Serendiptiy' എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ഈ യാദൃശ്ചികതകൾക്ക് വലിയ പങ്കുണ്ട്. അവക്ക് പലതിനും ത്രില്ലർ കഥകളേക്കാൾ ഹരവുമുണ്ട്. ഇന്ത്യയെ കണ്ടെത്താനുള്ള കൊളംബസ്സിന്റെ യാത്രയാണത്രെ വഴിതെറ്റി ഒടുവിൽ അമേരിക്ക കണ്ടുപിടിക്കാൻ കാരണമായത്. ഇങ്ങനെ മനുഷ്യചരിത്രത്തിലെ നാഴികക്കല്ലുകളായ ചില അവിചാരിതകണ്ടുപിടിത്തങ്ങളുടെ കഥകൾ കേട്ടാലോ...?
അജ്ഞാതമായ ആ വെളിച്ചം
Content Highlights: how serendipitous moments and accidental discoveries have shaped our world, from X-rays to Velcro