ദുബായ് പാര്‍ക്ക് ആന്‍ഡ് റിസോര്‍ട്‌സില്‍ വാഗത്തണ്‍

ദുബായ്: എട്ടാം ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ (ഡി.എഫ്.സി.) ഭാഗമായി ദുബായ് പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സില്‍ ശനിയാഴ്ച രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് 12 വരെ വാഗത്തണ്‍ സംഘടിപ്പിക്കും. ദുബായ് സാമ്പത്തിക വിനോദസഞ്ചാര വകുപ്പിന്റെ (ഡി.ഇ.ടി.) സഹകരണത്തോടെ റിവര്‍ലാന്‍ഡിലാണ് പരിപാടി സംഘടിപ്പിക്കുക. നായ, പൂച്ച, പക്ഷി ഉള്‍പ്പടെ വളര്‍ത്തുമൃഗങ്ങളുമായി ഒട്ടേറെ ആളുകള്‍ പരിപാടിയില്‍ അണിനിരക്കും. വളര്‍ത്തുമൃഗങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ പരിപാടിയാണിത്. കായിക പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേ ഒട്ടേറെ വിനോദ പ്രവര്‍ത്തനങ്ങളുമുണ്ടാകും. വാഗത്തണില്‍ പങ്കെടുക്കുന്നവര്‍ക്ക് ദുബായ് പോലീസിന്റെ കെ9 യൂണിറ്റിന്റെ തത്സമയ പ്രകടനങ്ങളും ആസ്വദിക്കാം. 15 ദിര്‍ഹം മുതല്‍ വാഗത്തണ്‍ ടിക്കറ്റുകള്‍ ലഭ്യമാണ്.
Content Highlights: Wagathon at Dubai Parks and Resorts