വടകര പ്രവാസോത്സവം നര്‍മ്മപ്രസംഗ മത്സരം

ദുബായ്: വടകര പ്രവാസോത്സവത്തിന്റെ ഭാഗമായി ഹാസ്യവും ചിരിയും നിറഞ്ഞ നര്‍മ്മപ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് പങ്കെടുക്കാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 10 പേര്‍ക്കാണ് അവസരം. സമയപരിധി വെള്ളിയാഴ്ച അവസാനിക്കും. രജിസ്‌ട്രേഷന്‍ ഫീസില്ല. വേദിയില്‍ വാക്കുകള്‍ക്കൊപ്പം ചിന്തയും ചിരിയും കലര്‍ത്തി അവതരിപ്പിക്കാനുള്ള അപൂര്‍വ അവസരമാണിതെന്ന് സംഘാടകര്‍ പറഞ്ഞു. അടുത്തമാസം രണ്ടിന് ദുബായ് ക്രസന്റ് ഇംഗ്ലീഷ് ഹൈസ്‌കൂളിലാണ് വടകര പ്രവാസോത്സവം. ഫോണ്‍ 0558529714.
Content Highlights: Join the Vadakara Pravasotsavam comedy speech contest in Dubai! Open to 18+. Limited spots. Register by Friday. Free entry. Experience humor & wit!