യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കി യുഎഇയിലെത്തി; യുഎഇ ഭരണാധികാരിയുമായി ചർച്ച നടത്തി

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുെൈക്രൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കിയും കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിലെ സുരക്ഷാ കാര്യങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
അബുദാബിയിലായിരുന്നു നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ച. ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്തതായി അധികൃതർ പറഞ്ഞു. സൗദി സന്ദർശനത്തിന് ശേഷമാണ് യുക്രൈൻ പ്രസിഡന്റ് യുഎഇയിൽ എത്തിയത്.
Content Highlights: UAE and Ukrainian Presidents discuss cooperation and regional developments