യു.എ.ഇ. പ്രസിഡന്റിന്റെ യു.എസ്. സന്ദർശനം തിങ്കളാഴ്ച തുടങ്ങും

അബുദാബി : യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഔദ്യോഗിക യു.എസ് സന്ദർശനം തിങ്കളാഴ്ച ആരംഭിക്കും.
പ്രസിഡന്റായി ചുമതലയേറ്റതിനുശേഷമുള്ള ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ഇരുരാജ്യങ്ങളുടെയും ചരിത്രപരമായ ബന്ധത്തെക്കുറിച്ച് ശൈഖ് മുഹമ്മദ് ബിൻ സായിദ് യു.എസ്. പ്രസിഡന്റ് ജോ ബൈഡനുമായി ചർച്ചചെയ്യും.
ഉഭയകക്ഷി സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പങ്കാളിത്തം വർധിപ്പിക്കാനുള്ള അവസരങ്ങളും ഇരുനേതാക്കളും വിശകലനംചെയ്യും.
പരസ്പരതാത്പര്യമുള്ള ഒട്ടേറെ വിഷയങ്ങളും കൂടാതെ സമ്പദ് വ്യവസ്ഥ, നിക്ഷേപം, സാങ്കേതികവിദ്യ, നിർമിതബുദ്ധി, ബഹിരാകാശം, പുനരുപയോഗ ഊർജം, കാലാവസ്ഥാ പ്രവർത്തനം, സുസ്ഥിരപരിഹാരങ്ങൾ തുടങ്ങിയവയെല്ലാം ചർച്ചയാകും.
കൂടുതൽ സമ്പന്നമായ ഭാവിക്കായി ഇരുരാജ്യങ്ങളുടെയും കാഴ്ചപ്പാട് ചർച്ച ചെയ്യും.
പ്രധാനപ്പെട്ട യു.എസ് ഉദ്യോഗസ്ഥരുമായും യു.എ.ഇ. പ്രസിഡന്റ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
Content Highlights: UAE President's U.S. Visitation will begin on Monday