മഴയ്ക്കുവേണ്ടി പ്രാർഥിക്കാൻ യുഎഇ പ്രസിഡന്റിന്റെ നിർദേശം

അബുദാബി: രാജ്യത്തെ മസ്ജിദുകളിൽ വെള്ളിയാഴ്ച മഴയ്ക്കുവേണ്ടി പ്രത്യേക പ്രാർഥന നടത്താൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്തു. യുഎഇയിലുടനീളമുള്ള എല്ലാ മസ്ജിദുകളിലും വെള്ളിയാഴ്ചനമസ്കാരത്തിന് അരമണിക്കൂർ മുൻപ് അറബിയിൽ സ്വലാത്തുൽ ഇസ്തിസ്ഖ എന്ന പ്രാർഥന നടത്തണമെന്നാണ് നിർദേശം.

രാജ്യത്തിന് കാരുണ്യംനൽകി അനുഗ്രഹിക്കാൻ സർവശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കാൻ പ്രസിഡന്റ് നിർദേശിച്ചു.

Content Highlights: UAE President Sheikh Mohamed bin Zayed Al Nahyan has called for special prayers for rain in all mosques across the UAE this Friday. The prayer, `Salatul Istisqa`, will be held before Friday prayers.