ഇൻകാസ് അൽ ഐൻ കോഴിക്കോട് ഇഫ്താർ സംഗമം നടത്തി

അൽഐൻ: സ്‌നേഹത്തിന്റെയും, സഹോദര്യത്തിന്റെയും, മതസൗഹാർദ സംഗമ വേദിയൊരുക്കി ഇൻകാസ് അൽ ഐൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി.
അലൈൻ അൽജാഹിലി പാർക്കിൽ നടന്ന പരിപാടിക്ക് മുജീബ് വളപ്പിൽ, അബ്ദുൽ ജലീൽ, ഷംസീർ വടകര, നിയാസ് സി.പി. യാസിർ തുടങ്ങിയവർ നേതൃത്വം നൽകി.
ഇൻകാസ് സംസ്ഥാന കമ്മിറ്റി നേതാക്കൾ, ഇമ ഭാരവാഹികൾ, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികൾ, കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവർ സംഗമത്തിൽ പങ്കെടുത്തു.
Content Highlights: Incas iftar sangamam