യുഎഇ പ്രളയത്തിന് ഒരു വയസ്സ്, ഡ്രെയിനേജ് ശൃംഖല വികസിപ്പിക്കാന്‍ 140 കോടി ദിര്‍ഹത്തിന്റെ പദ്ധതികള്‍

ദുബായ്: യുഎഇയെ ബാധിച്ച മഹാപ്രളയത്തിന് ഒരു വയസ്സ്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 16 നായിരുന്നു രാജ്യത്ത് റെക്കോര്‍ഡ് മഴ പെയ്തത്. മഴവെള്ള ഡ്രെയിനേജ് ശൃംഖല വികസിപ്പിക്കാനും വെള്ളപൊക്ക സാധ്യതകള്‍ കുറയ്ക്കാനും 140 കോടി ദിര്‍ഹത്തിന്റെ നാല് പദ്ധതികള്‍ക്കാണ് ഇപ്പോള്‍ ദുബായ് മുനിസിപ്പാലിറ്റി കരാര്‍ നല്‍കിയിരിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് കരാര്‍ നല്‍കിയത്. മഴവെള്ള ഡ്രെയിനേജ് ശൃംഖല വിപുലീകരിക്കാനുള്ള 3000 കോടി ദിര്‍ഹത്തിന്റെ തസ്രീഫ് പദ്ധതിക്ക് കീഴിലാണ് പുതിയ നാല് പ്രധാന പദ്ധതികളും പൂര്‍ത്തിയാക്കുക. എമിറേറ്റിലെ ഏറ്റവും വലിയ ഏകീകൃത മഴവെള്ള ശേഖരണ സംവിധാനവും ഏറ്റവും പ്രവര്‍ത്തനക്ഷമവവുമായ പദ്ധതിയുമാണ് തസ്രീഫ്. മഴവെള്ളം കെട്ടിക്കെടുക്കാതെ ഒഴുക്കി വിടാനുള്ള ശേഷി വര്‍ധിപ്പിക്കന്നതില്‍ കരാര്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
പ്രളയത്തില്‍ ഒരു ലക്ഷത്തിലേറെ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വന്നിട്ടുണ്ടെന്നാണ് കണക്ക്. പ്രളയം പിന്നിട്ട് 12 മാസത്തിനുശേഷവും ഗാരേജുകളില്‍ ഇപ്പോഴും കേടുപാട് സംഭവിച്ച വാഹനങ്ങള്‍ കാണാം. ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ വാഹനങ്ങള്‍ക്ക് നാശം നേരിട്ടത്. മുന്നറിയിപ്പുകള്‍ വകവെക്കാതെ വെള്ളപൊക്കത്തിലൂടെ വാഹനമോടിച്ചതാണ് നാശം വര്‍ധിപ്പിച്ചത്. പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങളുടെ എണ്ണം കൂടുതലായതിനാല്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങുമ്പോള്‍ ജാഗ്രത വേണമെന്ന് നിര്‍ദേശമുണ്ട്. വാങ്ങുന്നതിന് മുന്‍പ് പൂര്‍ണ പരിശോധന നടത്തണമെന്നാണ് അധികൃതരുടെ നിര്‍ദേശം.
Content Highlights: UAE flood UAE drainage Dubai flood flood damage