ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പൊതുമാപ്പ് ഹെല്‍പ് ഡെസ്‌ക് ഇന്നും നാളെയും പ്രവര്‍ത്തിക്കില്ല

.
.

ദുബായ്: ചില സാങ്കേതിക കാരണങ്ങളാല്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പൊതുമാപ്പ് ഹെല്‍പ് ഡെസ്‌ക് ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. പൊതുമാപ്പ് പദ്ധതിയുടെ ഭാഗമായി യു.എ.ഇയില്‍ വിസാ കാലാവസധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലും അല്‍ അവീര്‍ പൊതുമാപ്പ് കേന്ദ്രത്തിലുമാണ് സഹായം നല്‍കിവരുന്നത്. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഡിസംബര്‍ അവസാനം വരെ നീളും. ഇന്ത്യക്കാരടക്കം ഒട്ടേറെ പേരാണ് പൊതുമാപ്പ് ഇളവ് നേടി സ്വന്തം രാജ്യത്തേക്ക് മടങ്ങിയത്.

Content Highlights: The Dubai Indian Consulate`s public amnesty helpdesk will be closed on Saturdays and Sundays