ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; ദൃശ്യങ്ങള്‍ വൈറല്‍

ദുബായ്: സിലിക്കണ്‍ സെന്‍ട്രല്‍ മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് സന്ദര്‍ശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഒരു മണിക്കൂറിലേറെ സിലിക്കണ്‍ സെന്‍ട്രല്‍ മാളില്‍ അദ്ദേഹം ചെലവഴിച്ചു.
വൈകിട്ട് ആറുമണിയോടെയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ലുലുവിലെത്തിയത്. ഗ്രോസറി, ഹൗസ്‌ഹോള്‍ഡ്, റോസ്ട്രി, ഹോട്ട് ഫുഡ്, ബുച്ചറി, ഫിഷ്, ഗാര്‍മെന്റ്‌സ്, സ്റ്റേഷനറി വിഭാഗങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം റിയോയിലും ഏറെ നേരം ചെലവഴിച്ചു.
അപ്രതീക്ഷിതമായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ അടുത്ത് കാണാനായതിന്റെ സന്തോഷത്തിലായിരുന്നു ലുലുവിലെത്തിയ ഉപഭോക്താക്കള്‍. പലര്‍ക്കും സെല്‍ഫി എടുക്കാനും മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുമായി. തുടര്‍ന്ന് ഫുഡ് കോര്‍ട്ടിലും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശനം നടത്തി. സായുധ കാവലുകളില്ലാതെയാണ് അദ്ദേഹം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്നത്. ജീവനക്കാര്‍ക്കും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നുവത്.