ശൈഖ് ഹംദാന് സ്വര്‍ണ്ണശോഭയില്‍ ആദരം

ഗോൾഡൻ കാറുമായി ഇഖ്ബാല്‍
ഗോൾഡൻ കാറുമായി ഇഖ്ബാല്‍

ദുബായ്: യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ചിത്രം സ്വര്‍ണ്ണത്തില്‍ ആലേഖനം ചെയ്ത കാറുമായി മലയാളി.

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചാണ് കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗര്‍ സ്വദേശി ഇഖ്ബാല്‍ ഹത്ബൂര്‍ ഗോള്‍ഡന്‍ കാര്‍ അവതരിപ്പിച്ചത്. ബുര്‍ജ് ഖലീഫയ്ക്ക് മുന്നിലായിരുന്നു വാഹനത്തിന്റെ പ്രദര്‍ശനം. സ്വര്‍ണ്ണത്തില്‍ ആലേഖനം ചെയ്ത ശൈഖ് ഹംദാന്റെ ചിത്രത്തിലും യുഎഇയുടെ ദേശീയ മുദ്രകളിലും രാജ്യത്തോടുള്ള കടപ്പാടാണ് പ്രതിഫലിക്കുന്നതെന്ന് ഇഖ്ബാല്‍ പറഞ്ഞു. ദുബായ് സ്വദേശി കൂടിയായ ഭാര്യ ശൈഖയാണ് ഇത്തവണ ഇഖ്ബാലിന്റെ വാഹനത്തിലെ അലങ്കാരങ്ങള്‍ ഡിസൈന്‍ ചെയ്തത്.

ദുബായ് പോലീസിലെ മേജര്‍ ഡോ. ഒമര്‍ മുഹമ്മദ് സുബീര്‍ മുഹമ്മദ് അല്‍ മര്‍സൂഖി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. തുടര്‍ച്ചയായി പതിനഞ്ചാം വര്‍ഷമാണ് ഇഖ്ബാല്‍ വാഹന അലങ്കാരത്തിലൂടെ യുഎഇയ്ക്ക് ആദരം അര്‍പ്പിക്കുന്നത്

Content Highlights: Symbol of Gratitude: Kerala Man's Gold Car Honors UAE's Sheikh Hamdan