വടകരക്കാർ ഓണാഘോഷം സംഘടിപ്പിച്ചു

ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത അതിഥികൾ
ഓണാഘോഷ പരിപാടിയില്‍ പങ്കെടുത്ത അതിഥികൾ


ഷാർജ: വടകര എൻ.ആർ.ഐ ഫോറം ഷാർജ കമ്മിറ്റി ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷത്തോട് അനുബന്ധിച്ച് ചേർന്ന സാംസ്‌കാരിക സമ്മേളനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് കെ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫോറം പ്രസിഡന്റ് അബ്ദുള്ള മല്ലച്ചേരി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ വൈ.എ റഹീം, ജോയിന്റ് ട്രഷറർ അനിൽ, അബുദാബി ഘടകം ഭാരവാഹികളായ ബഷീർ കപ്പിലക്കണ്ടി, ജയകൃഷ്ണൻ, സുരേഷ് കുമാർ തുടങ്ങിയവർ ആശംസകൾ പറഞ്ഞു.
സുജിത്ത് ചന്ദ്രൻ സ്വാഗതവും സത്യൻ പള്ളിക്കര നന്ദിയും പറഞ്ഞു.