ബുക്കിഷിലേയ്ക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു

ഷാർജ: നവംബർ നാല് മുതൽ 15 വരെ ഷാർജ എക്‌സ്‌പോ സെന്ററിൽ നടക്കുന്ന 45-ാമത് അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് പുറത്തിറക്കുന്ന 'ബുക്കിഷ്' സാഹിത്യ ബുള്ളറ്റിനിലേയ്ക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. മിനിക്കഥ, മിനിക്കവിത, കുഞ്ഞു അനുഭവങ്ങൾ, ഓർമ തുടങ്ങിയ മൗലിക രചനകൾ രചയിതാവിന്റെ പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം bookishsibf@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ഒക്ടോബർ 10 ന് മുൻപായി അയക്കണം.

സ്‌കൂൾ വിദ്യാർഥികൾക്കായി 'ബുക്കിഷ് കുട്ടിക്കോർണർ' എന്ന പ്രത്യേക പേജും പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യുന്ന പ്രവാസി എഴുത്തുകാരുടെ പുസ്തകങ്ങളുടെ കവറും ചെറുവിവരണവും അയക്കാം. പ്രത്യേക സമിതി തിരഞ്ഞെടുക്കുന്ന രചനകൾ മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. കൂടുതൽ വിവരങ്ങൾക്ക്: 050 414 6105 /052 979 1510/050 301 65 85/ 0567 371 376. ഇത് തുടർച്ചയായ 12-ാമത്തെ വർഷമാണ് സൗജന്യ വിതരണത്തിനായി ബുക്കിഷ് പ്രസിദ്ധീകരിക്കുന്നത്.