സൗദിയിൽ ബസിന്റെ അടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരിഗുളികകൾ പിടികൂടി

#ജാഫറലി പാലക്കോട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റിയാദ്: സൗദിയിലേക്ക് കടത്താൻ ശ്രമിച്ച 36,773 ആംഫെറ്റമിൻ ലഹരിഗുളികകൾ കസ്റ്റംസ് അധികൃതർ പിടികൂടി. സൗദിയിലെ അൽ ഹദീഥ അതിർത്തി ചെക്ക്‌പോസ്റ്റിൽ നടത്തിയ പതിവ് പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. വിദേശത്തുനിന്നുള്ള ബസിന്റെ അടിഭാഗത്ത് രഹസ്യ അറയിലാണ് ലഹരിഗുളികകൾ ഒളിപ്പിച്ചിരുന്നത്. പരിശോധനയ്ക്കിടെ കസ്റ്റംസ് അധികൃതർ പിടിച്ചെടുക്കുകയായിരുന്നു.

ക്യാപ്റ്റഗൺ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളുടെ കടത്ത് തടയാൻ സൗദി അറേബ്യ സമീപകാലത്ത് ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. അതിർത്തികൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കിയതിന്റെ ഭാഗമായി നിരവധി ലഹരിമരുന്ന് കടത്ത് ശ്രമങ്ങൾ ഇതിനകം തന്നെ തടഞ്ഞിട്ടുണ്ട്.

ലഹരിമരുന്ന് കടത്തിനെക്കുറിച്ച് വിവരം ലഭിക്കുന്നവർ 1910 എന്ന ഹോട്ട്‌ലൈനിലോ മറ്റ് രഹസ്യ റിപ്പോർട്ടിങ് സംവിധാനങ്ങളിലോ അറിയിക്കണമെന്ന് സൗദിയിലെ സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് പിടികൂടിയാൽ പാരിതോഷികം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: Over 36,000 amphetamine pills seized at Al Haditha border., Contraband was concealed in a secret compartment of a passenger bus., Saudi authorities have intensified border inspections to curb drug trafficking., Public urged to report smuggling activities via the 1910 hotline for rewards.