സി.പി.ആർ. പ്രഥമശുശ്രൂഷ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

ദുബായ് : കെ.എം.സി.സി. മലപ്പുറം ജില്ലാ കമ്യൂണിറ്റി ആൻഡ് ഹാപ്പിനസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സി.പി.ആർ. - എ.ഇ.ഡി. പരീശീലന ക്യാമ്പ് സംഘടിപ്പിച്ചു.

ദുബായ് ഹാർട്ട് സൈഫ് സിറ്റി ഇനിഷ്യേറ്റീവിന്റേയും, ദുബായ് ഹെൽത്ത് അതോറിറ്റിയുടേയും സഹകരണത്തോടെ ദുബായ് കെ.എം.സി.സി. ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ക്യാമ്പ് കെ.പി.എ. സലാം ഉദ്ഘാടനം ചെയ്തു. ജില്ലാ കെ.എം.സി.സി. പ്രസിഡന്റ് സിദ്ധീഖ് കാലൊടി അധ്യക്ഷനായി.

ക്യാമ്പിൽ 150 പേർ പരിശീലനം നേടി. ദുബായ് ഹാർട്ട് സൈഫ് സിറ്റി ഇനീഷ്യേറ്റീവ് ട്രെയിനർമാരായ മാർക്ക് സെട്രിക്, മാർച്ചീ സെറാനോ, ഉനൈസ് തൊട്ടിയിൽ, ശാക്കിർ ചെമ്മുക്കൻ, ഫുആദ് കുരിക്കൾ, നിഷാദ് കുന്നപ്പള്ളി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

ഇബ്രാഹിം വട്ടംകുളം സ്വാഗതവും, ഷമീം ചെറിയമുണ്ടം നന്ദിയും പറഞ്ഞു.