പാലക്കാട് എ.വി. ഗോപിനാഥിനെ തോല്‍പ്പിച്ചത് പ്രവാസി

രതീഷ് പരുത്തിപ്പുള്ളി
രതീഷ് പരുത്തിപ്പുള്ളി

ഷാര്‍ജ: പാലക്കാട് പെരുങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് പ്രവാസി ബന്ധവും. മുന്‍ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായിരുന്ന എ.വി. ഗോപിനാഥിനെ തോല്‍പ്പിച്ചത് ദുബായില്‍ ജോലിചെയ്യുന്ന രതീഷ് പരുത്തിപ്പുള്ളിയാണ്.

130 വോട്ടുകള്‍ക്കാണ് യുഡിഎഫ് പ്രതിനിധിയായി മത്സരിച്ച രതീഷ് പാലക്കാട്ടെ കോണ്‍ഗ്രസിലെ കരുത്തനായ മുന്‍നേതാവിനെ തോല്‍പ്പിച്ചത്. പെരുങ്ങോട്ടുകുറിശ്ശിയില്‍ ഇക്കുറി എ.വി.ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര ജനാധിപത്യ മുന്നണി (ഐഡിഎഫ്) സിപിഎമ്മുമായി ധാരണയിലാവുകയായിരുന്നു.

മാത്രമല്ല പെരുങ്ങോട്ടുകുറിശ്ശിയില്‍ ഐഡിഎഫിന്റെ മറ്റൊരു സ്ഥാനാര്‍ഥിയായിരുന്ന പ്രവാസിയായ കെ.പി.രവിശങ്കറും പരാജയപ്പെട്ടു. യുഎഇയിലെ പാലക്കാട് പ്രവാസി സംഘം കൂട്ടായ്മയുടെ പ്രവര്‍ത്തകരാണ് നിയുക്ത പഞ്ചായത്ത് അംഗമായ രതീഷ് പരുത്തിപ്പുള്ളിയും കെ.പി.രവിശങ്കറും.

Content Highlights: NRIs Influence Palakkad Election Results: Dubai Worker Defeats Former MLA