സ്വപ്നഭവനം തേടി പ്രവാസികള്‍; മാതൃഭൂമി കേരള പ്രോപ്പര്‍ട്ടി എക്സ്പോക്ക് തുടക്കം

അബുദാബി: എമിറേറ്റിലെ അല്‍ മന്ഹാലില് ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മാതൃഭൂമി കേരള പ്രോപ്പര്‍ട്ടി എക്സ്പോയില്‍ ആദ്യദിനം വന്‍തിരക്ക്. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള പ്രമുഖ ബില്‍ഡേഴ്സ് പങ്കെടുക്കുന്ന എക്സ്പോയില്‍ ശനിയാഴ്ച രാവിലെ മുതല്‍തന്നെ വ്യത്യസ്തമായ പ്രൊജക്ടുകളെക്കുറിച്ച് അറിയാനും സ്വന്തമാക്കാനുമായി കുടുംബസമേതമാണ് ആളുകള്‍ എത്തിയത്. പലരും നേരിട്ട് ബില്ഡേഴ്സില്നിന്നുതന്നെ പ്രോപ്പര്‍ട്ടികള്‍ സ്വന്തമാക്കുകയും ചെയ്തു. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ലുലു ഗ്രൂപ്പ് ഡയറക്ടര്‍ (ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ്) വി.നന്ദകുമാര്‍ എക്സ്പോ ഉദ്ഘാടനം ചെയ്തു.
അഡ്നോക് മുന്‍ സിഇഒ അബ്ദുല്‍ അസീസ് മുഖ്യാതിഥിയായി. ക്രഡായ് കേരള സിഇഒ എം.സേതുനാഥ്, ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് ജയചന്ദ്രന് നായര്‍, ജനറല്‍ സെക്രട്ടറി പി സത്യബാബു, വൈസ് പ്രസിഡന്റ് ഷാജി വി.കെ, മലയാള സമാജം പ്രസിഡന്റ് സലിം ചിറക്കല്‍, വിശ്രാം ബില്‍ഡേഴ്സ് മാനേജിങ് ഡയറക്ടര്‍ ശ്രീരഞ്ജ്, അഷ്റഫ് കാനംപുള്ളി, മാതൃഭൂമി ജനറല്‍ മാനേജര്‍ (പബ്ലിക് റിലേഷന്‍സ്) കെ.ആര് പ്രമോദ്, മാതൃഭൂമി ഡോട്ട് കോം നാഷണല്‍ ഹെഡ് ദീപ്തി എസ് പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് പോകുന്നവര്‍ക്ക് മികച്ച തിരഞ്ഞെടുപ്പ് കൂടിയായി മാതൃഭൂമി കേരള പ്രോപ്പര്‍ട്ടി എക്സ്പോ. പതിവുപോലെ കേരളത്തില്‍നിന്നും പ്രമുഖ ബില്‍ഡേഴ്സ് ആയ അസറ്റ് ഹോംസ്, അബാദ് ബില്‍ഡേഴ്സ്, വീഗാലാന്‍ഡ് ഹോംസ്, കെന്റ് കണ്‍സ്ട്രക്ഷന്‍സ്, സ്കൈലൈന്‍ ബില്‍ഡേഴ്സ്, ഒലീവ് ബില്‍ഡേഴ്സ്, നോയല്‍ വില്ലാസ് ആന്‍ഡ് അപ്പാര്‍ട്ട്മെന്റ്സ്, വര്‍മ്മാ ഹോംസ്, സിന്തൈറ്റ് റിയല്‍റ്റി, ദേശായ് ഹോംസ്, ബില്ബ ഗ്രൂപ്പ്, ഫേവറൈറ്റ് ഹോംസ്, മൂത്തൂറ്റ് ഹോംസ്, എസ്എഫ്എസ് ഹോംസ്, അരോമ ഡിവലപ്പേഴ്സ്, നികുഞ്ജം കണ്‍സ്ട്രക്ഷന്‍സ്, കോഡിയല്‍ ഹോംസ്, ഗാലക്സി ബില്‍ഡേഴ്സ്, കാലികറ്റ് ലാന്‍ഡ്മാര്‍ക്ക്സ്, ഹൈലൈറ്റ് ബില്‍ഡേഴ്സ്, പ്രിസൂണിക് ബില്‍ഡേഴ്സ്, റയോ മാര്ട്ടിന് ഹോംസ്, ശ്രീറോഷ് ഡിവലപ്പേഴ്സ്, നവേര ബില്‍ഡേഴ്സ്, കല്യാണ്‍ ഹോംസ്, വിശ്രാം ബില്‍ഡേഴ്സ്, ഫോംസ് ബില്‍ഡേഴ്സ് തുടങ്ങിയവരാണ് പങ്കെടുക്കുന്നത്.
രാവിലെ 11 മുതല്‍ രാത്രി എട്ടുമണിവരെയാണ് എക്സ്പോ. ഈ വര്‍ഷം തുടക്കത്തില്‍ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടത്തിയ പ്രോപ്പര്‍ട്ടി എക്സ്പോയുടെ വന്‍വിജയത്തെ തുടര്‍ന്നാണ് അബുദാബിയിലും എക്സ്പോ സംഘടിപ്പിച്ചത്. മികച്ച ലൊക്കേഷുകളില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ചിട്ടുള്ള, മൂല്യവര്‍ധന ഉറപ്പായ 200 റെസിഡന്‍ഷ്യല്‍ പ്രൊജക്ടുകളാണ് ഇത്തവണയുള്ളത്. കേരളത്തിലെ റിയല്‍എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കാനും, ഒരു വീട് സ്വന്തമാക്കാനുമുള്ള അവസരമാണ് മാതൃഭൂമി ഡോട്ട് കോം ഒരുക്കുന്നത്. നാട്ടിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്മെന്റുകള്‍, ലക്ഷ്വറി അപ്പാര്‍ട്ട്മെന്റുകള്‍, ബഡ്ജറ്റ് ഫ്രണ്ട്ലി അപ്പാര്‍ട്ട്മെന്റുകള്‍, ലക്ഷ്വറി വില്ലകള്‍, നിര്‍മാണം പൂര്‍ത്തിയായവ, ഉടന്‍ പൂര്‍ത്തിയാകുന്നവ എന്നിങ്ങനെ വിവിധ പ്രോജക്ടുകള്‍ ഇതിലുണ്ട്. കേരള പ്രോപ്പര്‍ട്ടി എക്സ്പോയുടെ 12 മത് പതിപ്പാണിത്. പ്രവേശനം സൗജന്യമാണ്. പ്രവാസികള്‍ക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള സുവര്‍ണ്ണാവസരമാണ് മാതൃഭൂമി അബുദാബിയില്‍ ഒരുക്കുന്നത്. എക്സ്പോ ഞായറാഴ്ച സമാപിക്കും.