മദീന കെഎംസിസി സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി

മദീന: പരിശുദ്ധ ഉംറ നിർവഹിച്ച് പ്രവാചക നഗരി സന്ദർശനത്തിനെത്തിയ മുസ്ലിം ലിഗ് എറണാകുളം ജില്ല പ്രസിഡന്റ് ചുമതല വഹിക്കുന്ന കവലയിൽ ഇബ്രഹിമിനും യുവ വാഗ്മിയും ഗ്രന്ഥകാരനുമായ ജംഷീറലി ഹൃദവിക്കും മദിന കെഎംസിസി സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി . കെഎംസിസി ആസ്ഥാനത്ത് നാഷണൽ കമ്മറ്റി സെക്രട്ടറിയേറ്റ് അംഗം സൈദ് ഹാജി മൂന്നിയൂരിൻ്റെ അധ്യക്ഷതയിൽ
നടന്ന സ്വീകരണ യോഗം സൗദി കെഎംസിസി നാഷണൽ കമ്മിറ്റി സെക്രട്ടറി സമദ് പട്ടനിൽ ഉദ്ഘാടനം ചെയ്തു . സെൻട്രൽ കമ്മറ്റി സെക്രട്ടറി അഷ്റഫ് അഴിഞ്ഞിലം സ്വാഗതവും മുജിബ് കോതമംഗലം നന്ദി യും പറഞ്ഞു. അഷ്റഫ് ഓമാനൂർ ഖിറാഅത്ത് നടത്തി.
Content Highlights: madeena kmcc central committe welcomed