ഓൺലൈൻ അപവാദ പ്രചാരണങ്ങൾക്കെതിരായ നിയമ നടപടി തുടരുമെന്ന് ലുലു ഗ്രൂപ്പ്

#ന്യൂസ് ഡെസ്ക്

ദുബായ്: എം.എ. യൂസഫലിക്കും ലുലു ഗ്രൂപ്പിനും എതിരായ അപവാദ പ്രചാരണം അംഗീകരിക്കില്ലെന്ന് അറിയിച്ച് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷൻസ് മേധാവി വി. നന്ദകുമാർ. ഒരു കേസും പിൻവലിക്കില്ലെന്നും കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പ് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

'മാപ്പ് പറഞ്ഞാലും കേസ് പിൻവലിക്കില്ല, നിയമപരമായി മുന്നോട്ട് പോകും. കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പ് അംഗീകരിക്കില്ല. ലൈക്കും ക്ലിക്കും ഷെയറും ആണ് ആരോപണത്തിനും വ്യാജവാർത്തകൾക്കും പിന്നിൽ. മാപ്പ് രേഖപ്പെടുത്തി എന്ന് പറയുന്നത് പ്രതിസ്ഥാനത്ത് ഉള്ളവരാണ്.' നന്ദകുമാർ പറഞ്ഞു.