സാങ്കേതികതകരാര്‍: ദുബായില്‍ കേരള എൻജിനീയറിങ് പ്രവേശനപരീക്ഷ ആറ് മണിക്കൂര്‍ നീണ്ടു

രക്ഷിതാക്കള്‍ പരീക്ഷാകേന്ദ്രത്തിനു പുറത്ത് കാത്തുനില്‍ക്കുന്നു | ഫോട്ടോ: മുഷീർ കൊടിയിൽ
രക്ഷിതാക്കള്‍ പരീക്ഷാകേന്ദ്രത്തിനു പുറത്ത് കാത്തുനില്‍ക്കുന്നു | ഫോട്ടോ: മുഷീർ കൊടിയിൽ

ദുബായ്: കേരള എൻജിനീയറിങ് പ്രവേശനപരീക്ഷയുടെ ​യുഎഇയിലെ നടത്തിപ്പ് താളം തെറ്റി. ദുബായിലെ ഏക പരീക്ഷാകേന്ദ്രമായ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ പരീക്ഷക്കെത്തിയ വിദ്യാർഥികൾ ആറ് മണിക്കൂറോളമാണ് കുടുങ്ങിയത്. ദുബായ് സമയം മൂന്നരയ്ക്ക് തീരേണ്ട പരീക്ഷ രാത്രിവരെ നീണ്ടു.

സാങ്കേതിക തകരാർ മൂലം ഒന്നര മണിക്കൂറോളം വൈകിയാണ് പരീക്ഷ ആരംഭിച്ചത്. ദുബായ് സമയം 12.30-ന് തുടങ്ങേണ്ട പരീക്ഷ രണ്ട് മണിയോടെ ആരംഭിച്ചു. ചില സിസ്റ്റങ്ങൾ പ്രവർത്തിച്ചതിനാൽ ചില കുട്ടികൾക്ക് അഞ്ചുമണിയോടെ പരീക്ഷ പൂർത്തിയാക്കാനായി. 

ആകെ 112 കുട്ടികളാണ് പരീക്ഷ എഴുതേണ്ടിയിരുന്നത്. അതില്‍ 15 കുട്ടികള്‍ പരീക്ഷയെഴുതാന്‍ എത്തിയിരുന്നില്ല. രാവിലെ പത്തരയോടെയാണ് വിദ്യാര്‍ഥികള്‍ പരീക്ഷാകേന്ദ്രത്തിലെത്തേണ്ടിയിരുന്നത്. ആ സമയത്തുതന്നെ കുട്ടികൾ എത്തിയിരുന്നു. ഏക പരീക്ഷാകേന്ദ്രമായതിനാൽ ഖത്തർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള വിദ്യാർഥികളും എത്തിയിരുന്നു. മടക്കയാത്രയ്ക്കുള്ള വിമാനടിക്കറ്റ് ബുക്ക് ചെയ്തെത്തിയവരേയും ഇതു ബാധിച്ചു. 
 

Content Highlights: 8-hour delay for Kerala Engineering entrance exam in Dubai due to technical issues